---
title: "കാരായി രാജന് ഫസൽ വധക്കേസിൽ ബന്ധമില്ലെന്ന് എസ്ഡിപിഐക്ക് അറിയാമെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ"
english_title: "Speaker Adv. A. N. Shamseer says SDPI knows that Karayi Rajan has no connection with Fasal murder case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/351620/speaker-adv-a-n-shamseer-says-sdpi-knows-that-karayi-rajan-has-no-connection-with-fasal-murder-case"
published_at: "2026-04-05T07:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d1c8fab6c12_Untitled-1_copy.jpg"
keywords: []
---

# കാരായി രാജന് ഫസൽ വധക്കേസിൽ ബന്ധമില്ലെന്ന് എസ്ഡിപിഐക്ക് അറിയാമെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ

> **Lead Summary:** തലശ്ശേരിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കാരായി രാജന് ഫസൽ വധക്കേസിൽ ബന്ധമില്ലെന്ന് എസ്‌ഡിപിഐക്ക് അറിയാമെന്ന് സ്പീക്കറും സിറ്റിങ് എംഎൽഎയുമായ എൻ ഷംസീർ. കാരായിയെ പ്ലാൻ ചെയ്ത്പെടുത്തിയതാണെന്നും യഥാർത്ഥ പ്രതികളെ കണ്ടെത്താനുള്ള നിയമ പോരാട്ടം വിചാരണക്ക് ശേഷം തുടരുമെന്നും കള്ളക്കേസ് ചുമത്തിയ ഉദ്യോഗ സ്ഥർക്കെതിരെ നിയമപോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

## Article Content

തലശ്ശേരിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കാരായി രാജന് ഫസൽ വധക്കേസിൽ ബന്ധമില്ലെന്ന് എസ്‌ഡിപിഐക്ക് അറിയാമെന്ന് സ്പീക്കറും സിറ്റിങ് എംഎൽഎയുമായ എൻ ഷംസീർ. കാരായിയെ പ്ലാൻ ചെയ്ത്പെടുത്തിയതാണെന്നും യഥാർത്ഥ പ്രതികളെ കണ്ടെത്താനുള്ള നിയമ പോരാട്ടം വിചാരണക്ക് ശേഷം തുടരുമെന്നും കള്ളക്കേസ് ചുമത്തിയ ഉദ്യോഗ സ്ഥർക്കെതിരെ നിയമപോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് സീറ്റില്ലാത്തത് കേരളമാകെ സഞ്ചരിക്കാനുള്ള അവസരമായി മാറി. മത്സര രംഗത്ത് ഉണ്ടായിരുന്നുവെ ങ്കിൽ കോവളത്തും നേമത്തും കഴക്കൂട്ടത്തുമൊക്കെ പ്രചാരണത്തിന് എത്താൻ പറ്റുമായി രുന്നോയെന്ന് സീറ്റ് നൽകാതെ പാർട്ടി തഴഞ്ഞോ എന്ന ചോദ്യത്തിന് ഷംസീർ മറുപടി പറഞ്ഞു.

ഭരണമാറ്റം ആവശ്യപ്പെടുന്ന സാംസ്ക്കാരിക മേഖലയിലുള്ളവർക്ക് എതിരെയും ഷംസീർ പ്രതികരിച്ചു. കൽപ്പറ്റ നാരായണനും, എം എൻ കാരശ്ശേരിയും പ്രഖ്യാപിത ഇടതുപക്ഷ വിരുദ്ധരാണ്. എല്ലാക്കാലത്തും യുഡിഎഫിന് വോട്ട് ചെയ്യുന്നവർ ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് പറയുന്നുവെന്ന് മാത്രം. അതിനപ്പുറം അവരെ കാണേണ്ട കാര്യമില്ലെന്നും ഷംസീർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/351620/speaker-adv-a-n-shamseer-says-sdpi-knows-that-karayi-rajan-has-no-connection-with-fasal-murder-case)