---
title: "ബസിലിരുന്ന് അബദ്ധത്തിൽ കൈ പുറത്തിട്ടു ; ടോൾ പ്ലാസയിലെ തൂണിൽ തട്ടി അമ്മക്കും കുട്ടിക്കും ഗുരുതര പരിക്ക്"
english_title: "Mother and child seriously injured after accidentally sticking out hand while sitting on bus; hits pole at toll plaza"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/351508/mother-and-child-seriously-injured-after-accidentally-sticking-out-hand-while-sitting-on-bus-hits-pole-at-toll-plaza"
published_at: "2026-04-04T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d0cac6e5c3e_69d0c1a4e6fad_injured.jpg"
keywords: []
---

# ബസിലിരുന്ന് അബദ്ധത്തിൽ കൈ പുറത്തിട്ടു ; ടോൾ പ്ലാസയിലെ തൂണിൽ തട്ടി അമ്മക്കും കുട്ടിക്കും ഗുരുതര പരിക്ക്

> **Lead Summary:** വെട്ടിച്ചിറ ടോൾ പ്ലാസയിലെ തൂണിൽ കൈതട്ടി രണ്ടുപേർക്ക് ഗുരുതര പരിക്ക്. എറണാകുളം കോതമംഗലം സ്വദേശികളായ 19 വയസ്സുകാരി ആരിഫ, രണ്ടു വയസ്സുള്ള ഹാഷിം എന്നിവർക്കാണ് പരിക്കുപറ്റിയത്. ടോൾ പ്ലാസയിൽ ബസ് എത്തിയ സമയത്ത് ബസിൽ നിന്ന് അബദ്ധത്തിൽ കൈ പുറത്തിട്ടപ്പോഴാണ് തൂണിൽ തട്ടി അപകടമുണ്ടായത്. കോതമംഗലത്ത് നിന്നും വയനാട്ടിലേക്ക് ബന്ധുവിൻ്റെ കല്യാണ ചടങ്ങുകൾക്കായി പോകുന്നതിനിടയാണ് അപകടം ഉണ്ടായത്. നിലവിൽ ഇരുവരും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

## Article Content

വെട്ടിച്ചിറ ടോൾ പ്ലാസയിലെ തൂണിൽ കൈതട്ടി രണ്ടുപേർക്ക് ഗുരുതര പരിക്ക്. എറണാകുളം കോതമംഗലം സ്വദേശികളായ 19 വയസ്സുകാരി ആരിഫ, രണ്ടു വയസ്സുള്ള ഹാഷിം എന്നിവർക്കാണ് പരിക്കുപറ്റിയത്. ടോൾ പ്ലാസയിൽ ബസ് എത്തിയ സമയത്ത് ബസിൽ നിന്ന് അബദ്ധത്തിൽ കൈ പുറത്തിട്ടപ്പോഴാണ് തൂണിൽ തട്ടി അപകടമുണ്ടായത്. കോതമംഗലത്ത് നിന്നും വയനാട്ടിലേക്ക് ബന്ധുവിൻ്റെ കല്യാണ ചടങ്ങുകൾക്കായി പോകുന്നതിനിടയാണ് അപകടം ഉണ്ടായത്. നിലവിൽ ഇരുവരും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/351508/mother-and-child-seriously-injured-after-accidentally-sticking-out-hand-while-sitting-on-bus-hits-pole-at-toll-plaza)