---
title: "പരസ്യങ്ങളിൽ ആകൃഷ്ടരാകാതെ സ്വയം തൊഴിൽ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് പി.ജയരാജൻ ; കതിരൂർ ഗ്രാമപഞ്ചായത്തിന്റെ തലയിണ നിർമ്മാണ യൂണിറ്റ് നാലാം മൈലിൽ  പ്രവർത്തനമാരംഭിച്ചു."
english_title: "P. Jayarajan urges self-employment initiatives to be encouraged without being attracted by advertisements; Kathiroor Grama Panchayat's pillow manufacturing unit has started operations at the fourth mile."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/351478/p-jayarajan-urges-self-employment-initiatives-to-be-encouraged-without-being-attracted-by-advertisements-kathiroor-grama-panchayats-pillow-manufacturing-unit-has-started-operations-at-the-fourth-mile"
published_at: "2026-04-04T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d0aca000422_Untitled-4_copy.jpg"
keywords: []
---

# പരസ്യങ്ങളിൽ ആകൃഷ്ടരാകാതെ സ്വയം തൊഴിൽ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് പി.ജയരാജൻ ; കതിരൂർ ഗ്രാമപഞ്ചായത്തിന്റെ തലയിണ നിർമ്മാണ യൂണിറ്റ് നാലാം മൈലിൽ  പ്രവർത്തനമാരംഭിച്ചു.

> **Lead Summary:** പരസ്യങ്ങളിൽ ആകൃഷ്ടരാകാതെ പ്രാദേശിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ. കതിരൂർ ഗ്രാമപഞ്ചായത്ത് സ്വയം തൊഴിൽ വനിതാ സംരംഭം

## Article Content

പരസ്യങ്ങളിൽ ആകൃഷ്ടരാകാതെ പ്രാദേശിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ. കതിരൂർ ഗ്രാമപഞ്ചായത്ത് സ്വയം തൊഴിൽ വനിതാ സംരംഭം

യൂറോ ഫെതർ ടച്ച്

തലയിണ നിർമ്മാണ യൂണിറ്റ് കതിരൂർ നാലാം മൈലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുറ്റത്തെ മുല്ലക്ക് മണമില്ലെന്ന് പറഞ്ഞ് പരസ്യങ്ങൾക്ക് പിന്നാലെ പോകുകയാണ് പലരും. പ്രാദേശിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കണം. അത് വഴി നാട്ടിൽ ധാരാളം തൊഴിലവസരങ്ങളുണ്ടാകും. സംസ്ഥാന സർക്കാർ സംരംഭകരെ വലിയ തോതിൽ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും പി.ജയരാജൻ പറഞ്ഞു.

കതിരൂർ ബാങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ അധ്യക്ഷനായി. സാമൂഹ്യ പ്രവർത്തകരായ എം സി വിലാസ ചന്ദ്രൻ, വി.കെ ഷാജി, കെ.ചന്ദ്രൻ എന്നിവർ സംസാരിച്ചു.

പ്രീമിയം നിലവാരമുള്ള തലയിണകൾ, സോഫ്റ്റ് ടോയ്‌സ്, പ്രെയർ കിടക്കകൾ, കുട്ടികളുടെ കിടക്കകൾ, ബീൻ ബേഗുകൾ എന്നിവയുടെ വിപുല ശേഖരം സ്ഥാപനത്തിൽ ലഭ്യമാണെന്ന് മാനേജിംഗ് ഡയറക്ടർമാരായ വിനിജ രജനീഷ്, രസ്ന വിനോദ് എന്നിവർ അറിയിച്ചു. നിരവധി പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/351478/p-jayarajan-urges-self-employment-initiatives-to-be-encouraged-without-being-attracted-by-advertisements-kathiroor-grama-panchayats-pillow-manufacturing-unit-has-started-operations-at-the-fourth-mile)