---
title: "ചമ്പാട് ബാവാന്റ പറമ്പ എൽപി സ്കൂൾ  നൂറ്റി ഇരുപത്തിയൊന്നാം വാർഷികം ആഘോഷിച്ചു."
english_title: "Chambad Bavanta Paramba LP School celebrated its 121st anniversary."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/351475/chambad-bavanta-paramba-lp-school-celebrated-its-121st-anniversary"
published_at: "2026-04-04T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d0ab5f26126_Untitled-3_copy.jpg"
keywords: []
---

# ചമ്പാട് ബാവാന്റ പറമ്പ എൽപി സ്കൂൾ  നൂറ്റി ഇരുപത്തിയൊന്നാം വാർഷികം ആഘോഷിച്ചു.

> **Lead Summary:** ചമ്പാട്: പാരമ്പര്യത്തിന്റെയും മികവിന്റെയും നൂറ്റി ഇരുപത്തിയൊന്ന് വർഷങ്ങൾ പിന്നിടുന്ന ചമ്പാട് ബാവാന്റെപറമ്പ് എൽ.പി. സ്കൂളിന്റെ 121-ാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.

## Article Content

ചമ്പാട്: പാരമ്പര്യത്തിന്റെയും മികവിന്റെയും നൂറ്റി ഇരുപത്തിയൊന്ന് വർഷങ്ങൾ പിന്നിടുന്ന ചമ്പാട് ബാവാന്റെപറമ്പ് എൽ.പി. സ്കൂളിന്റെ 121-ാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.

പന്ന്യന്നൂർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ലീല ടീച്ചർ വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം ചെയ്തു. ​സ്കൂൾ പി.ടി.എ. പ്രസിഡന്റ് എം.കുഞ്ഞിമുഹമ്മദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഷികാഘോഷത്തിന്റെ ഭാഗമായി സ്കൂളിലെ പ്രതിഭകളെ ആദരിച്ചു.

​എൽ.എസ്.എസ് (LSS)​'അൽ മാഹിർ', അറബി കയ്യെഴുത്ത് മാസിക എന്നിവയിൽ തങ്ങളുടെ കഴിവ് തെളിയിച്ച വിജയികളായ കുട്ടികൾക്കും പ്രത്യേക പുരസ്കാരങ്ങൾ നൽകി.

​സ്കൂൾ പ്രധാനധ്യാപിക ബേബി നിഷ സ്വാഗതവും ടി.പി റഹീന നന്ദിയും പറഞ്ഞു. സ്കൂളിന്റെ വാർഷിക പ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് സീന ടീച്ചർ അവതരിപ്പിച്ചു.കെ.പി.എ. റഹീം, കെ.പി. ശശി, ​ സലാം, ​താനൂജഎന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കുട്ടികളുടെ വിവിധ കലാപരിപാടികളും വാർഷികാഘോഷത്തിന് മാറ്റുകൂട്ടി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/351475/chambad-bavanta-paramba-lp-school-celebrated-its-121st-anniversary)