---
title: "തിക്കോടിയിൽ നിർത്തിയിട്ട ട്രെയിനിന് മുകളിൽ കയറി റീൽസ് ചിത്രീകരികരിക്കുന്നതിനിടെ  ഷോക്കേറ്റ യുവാവിന്റെ നില  ​ഗുരുതരാവസ്ഥയിൽ തുടരുന്നു.    "
english_title: "The condition of a young man who suffered a shock while filming a reel while climbing on top of a stopped train in Thikkodi remains critical."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/351464/the-condition-of-a-young-man-who-suffered-a-shock-while-filming-a-reel-while-climbing-on-top-of-a-stopped-train-in-thikkodi-remains-critical"
published_at: "2026-04-04T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d0a205d95a4_Untitled-2_copy.jpg"
keywords: []
---

# തിക്കോടിയിൽ നിർത്തിയിട്ട ട്രെയിനിന് മുകളിൽ കയറി റീൽസ് ചിത്രീകരികരിക്കുന്നതിനിടെ  ഷോക്കേറ്റ യുവാവിന്റെ നില  ​ഗുരുതരാവസ്ഥയിൽ തുടരുന്നു.    

> **Lead Summary:** നിർത്തിയിട്ട ട്രെയിനിന് മുകളിൽ കയറി റീൽസ് ചിത്രീകരിക്കുന്നതിനിടെ ഷോക്കേറ്റ യുവാവ് ​ഗുരുതരാവസ്ഥയിൽ. പയ്യോളി അയനിക്കാട് വെസ്റ്റ് യുപി സ്കൂളിന് സമീപം സിനാൻ ആണ് ഷോക്കേറ്റത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.

## Article Content

നിർത്തിയിട്ട ട്രെയിനിന് മുകളിൽ കയറി റീൽസ് ചിത്രീകരിക്കുന്നതിനിടെ ഷോക്കേറ്റ യുവാവ് ​ഗുരുതരാവസ്ഥയിൽ. പയ്യോളി അയനിക്കാട് വെസ്റ്റ് യുപി സ്കൂളിന് സമീപം സിനാൻ ആണ് ഷോക്കേറ്റത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.

തിക്കോടിയിൽ നിർത്തിയിട്ട ട്രെയിനിന് മുകളിൽ കയറി റീൽസ് ചിത്രീകരികരിക്കുന്നതിനിടെ വീഴാൻ പോയ ഷാൻ പ്രാണ രക്ഷാർത്ഥം ഇലക്ട്രിക് ലൈനിൽ കയറിപിടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തിൻ്റെ നിലവിളി കേട്ടെത്തിയ സമീപത്തുള്ളവർ സമീപമുണ്ടായിരുന്നവർ യുവാവിനെ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പരിക്ക് ​സാരമുള്ളതിനാൽ ഇവിടെ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തൊണ്ണൂറ് ശതമാനത്തിലധികം പൊള്ളലേറ്റ യുവാവിന്റെ നില ​ഗുരുതരമാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/351464/the-condition-of-a-young-man-who-suffered-a-shock-while-filming-a-reel-while-climbing-on-top-of-a-stopped-train-in-thikkodi-remains-critical)