---
title: "പ്രധാനമന്ത്രി ശനിയാഴ്ച വീണ്ടും കേരളത്തിൽ ; തിരുവനന്തപുരത്ത് റോഡ് ഷോ"
english_title: "Prime Minister to visit Kerala again on Saturday; Roadshow in Thiruvananthapuram"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/351443/prime-minister-to-visit-kerala-again-on-saturday-roadshow-in-thiruvananthapuram"
published_at: "2026-04-04T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d08b48009da_Untitled-1_copy.jpg"
keywords: []
---

# പ്രധാനമന്ത്രി ശനിയാഴ്ച വീണ്ടും കേരളത്തിൽ ; തിരുവനന്തപുരത്ത് റോഡ് ഷോ

> **Lead Summary:** തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരള ത്തിലെത്തുന്നു. ശനിയാഴ്ച തിരുവല്ലയിൽ പൊതുപരിപാടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി വൈകീട്ട് തിരുവനന്തപുരത്ത് റോഡ് ഷോ നടത്തി മടങ്ങും.പഞ്ചാങ്കം,

## Article Content

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരള ത്തിലെത്തുന്നു. ശനിയാഴ്ച തിരുവല്ലയിൽ പൊതുപരിപാടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി വൈകീട്ട് തിരുവനന്തപുരത്ത് റോഡ് ഷോ നടത്തി മടങ്ങും.പഞ്ചാങ്കം,

തിരുവല്ല, ആറന്മുള, ചെങ്ങന്നൂർ ഉൾപ്പെടെ 10 നിയമസഭാ മണ്ഡങ്ങളിലെ പ്രവർത്തകർ തിരുവല്ലയിലെ പൊതുപരിപാടിയിൽ പങ്കെടുക്കും. തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമനവരെയുള്ള 1.2 കിലോമീറ്ററിലാണ് വൈകീട്ട് റോഡ് ഷോ. നാലിനാണ് റോഡ് ഷോ നിശ്ചയിച്ചിട്ടുള്ളതെങ്കിലും വൈകാനാണ് സാധ്യത. സന്ധ്യയോടെ പൂർത്തിയാക്കത്തക്കവിധത്തിലാണ് ഷോ ക്രമീകരിക്കുക

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/351443/prime-minister-to-visit-kerala-again-on-saturday-roadshow-in-thiruvananthapuram)