---
title: "ജിംനേഷ്യത്തിൽ എസി ഘടിപ്പിക്കാനുള്ള ശ്രമത്തിനിടെ  ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം"
english_title: "A young man died tragically after being shocked while trying to install an AC in a gymnasium."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/351406/a-young-man-died-tragically-after-being-shocked-while-trying-to-install-an-ac-in-a-gymnasium"
published_at: "2026-04-03T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cfc6a6021bc_69cfb89262a21_shock1.jpg"
keywords: []
---

# ജിംനേഷ്യത്തിൽ എസി ഘടിപ്പിക്കാനുള്ള ശ്രമത്തിനിടെ  ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

> **Lead Summary:** ജിംനേഷ്യത്തിൽ വെച്ച് യുവാവ് ഷോക്കേറ്റ് മരിച്ചു. പാലക്കാട് പട്ടാഞ്ചേരി കരിപ്പള്ളി റഹ്മത്ത് മൻസിലിൽ അബ്ദുൽ റസൂൽ ആണ് മരിച്ചത്. സെമിനാരി പടിയിലുള്ള ഫിറ്റ്നസ് സെന്ററിലാണ് സംഭവം. എസി ഘടിപ്പിക്കുന്നതിനിടെ യുവാവിന് ഷോക്കേൽക്കുകയായിരുന്നു. ഇടപ്പള്ളിയിലെ വെതർ ടെക് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് അബ്ദുൽ റസൂൽ. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

## Article Content

ജിംനേഷ്യത്തിൽ വെച്ച് യുവാവ് ഷോക്കേറ്റ് മരിച്ചു. പാലക്കാട് പട്ടാഞ്ചേരി കരിപ്പള്ളി റഹ്മത്ത് മൻസിലിൽ അബ്ദുൽ റസൂൽ ആണ് മരിച്ചത്. സെമിനാരി പടിയിലുള്ള ഫിറ്റ്നസ് സെന്ററിലാണ് സംഭവം. എസി ഘടിപ്പിക്കുന്നതിനിടെ യുവാവിന് ഷോക്കേൽക്കുകയായിരുന്നു. ഇടപ്പള്ളിയിലെ വെതർ ടെക് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് അബ്ദുൽ റസൂൽ. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

മറ്റൊരു സംഭവത്തിൽ ട്രെയിനിന് മുകളിൽ കയറിനിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച 18കാരന് ഷോക്കേറ്റു. കോഴിക്കോട് പയ്യോളി സ്വദേശി സിനാനാണ് ഷോക്കേറ്റത്. നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന് മുകളിൽ കയറിനിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുകയായിരുന്നു.

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. തിക്കോടി റെയിൽവേ സ്റ്റേഷന് സമീപത്തായി നിർത്തിയിട്ടിരിക്കുകയായിരുന്നു ട്രെയിൻ. മുകളിൽ കയറിനിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതുകയും തുടർന്ന് സിനാൻ വൈദ്യുതി ലൈനിൽ പിടിക്കുകയുമായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ സിനാനെ ആദ്യം തൊട്ടടുത്ത ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിലാണ് സിനാൻ ചികിത്സയിൽ കഴിയുന്നത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/351406/a-young-man-died-tragically-after-being-shocked-while-trying-to-install-an-ac-in-a-gymnasium)