---
title: "കാരായി രാജന് വേണ്ടി വോട്ടഭ്യർത്ഥനയുമായി സിനിമാതാരങ്ങളും ;  പോരാട്ടം കനക്കുന്നു"
english_title: "Film stars appeal for votes for Karayi Rajan; The fight is heating up"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/351402/film-stars-appeal-for-votes-for-karayi-rajan-the-fight-is-heating-up"
published_at: "2026-04-03T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cfc4841a504_Untitled-3_copy.jpg"
keywords: []
---

# കാരായി രാജന് വേണ്ടി വോട്ടഭ്യർത്ഥനയുമായി സിനിമാതാരങ്ങളും ;  പോരാട്ടം കനക്കുന്നു

> **Lead Summary:** എൽഡിഎഫ് തലശേരി മണ്ഡലം സ്ഥാനാർത്ഥി കാരായി രാജന്റെ തിരഞ്ഞെടുപ്പ് പ്രചരണം പുരോഗമിക്കുന്നു. കാരായി രാജന് വേണ്ടി

## Article Content

എൽഡിഎഫ് തലശേരി മണ്ഡലം സ്ഥാനാർത്ഥി കാരായി രാജന്റെ തിരഞ്ഞെടുപ്പ് പ്രചരണം പുരോഗമിക്കുന്നു. കാരായി രാജന് വേണ്ടി

വോട്ടഭ്യർത്ഥിക്കാൻ സിനിമാ താരങ്ങളുംരംഗത്തിറങ്ങി. തലശേരി കായത്ത് വളോത്ത് വളപ്പിൽ നടന്ന സ്വീകരണ കേന്ദ്രത്തിൽ നിരവധിയാളുകൾ പങ്കെടുത്തു.സിനിമാ താരങ്ങളായ സന്തോഷ് കീഴാറ്റൂർ, ഇർഷാദ് അലി ,പി.പി കുഞ്ഞികൃഷ്ണൻ,

അബി മാധവ് എന്നിവരാണ് വിവിധ കേന്ദ്രങ്ങളിലെത്തിയത്. ഭരണത്തുടർച്ചയെക്കുറിച്ചും കാരായി രാജൻ വിജയിക്കേണ്ടതിന്റെ ആവശ്യതയെ പറ്റിയും സിനിമാതാരങ്ങൾ സംസാരിച്ചു.അഡ്വ.എം.എസ് നിഷാദ്,

കാരായി ചന്ദ്രശേഖരൻ, എം സി പവിത്രൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. പി.എൻ സുധാകരൻ അധ്യക്ഷനായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/351402/film-stars-appeal-for-votes-for-karayi-rajan-the-fight-is-heating-up)