---
title: "എസ്ഡിപിഐയുടെ വോട്ട് എന്തിന് വേണ്ടെന്ന് പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ"
english_title: "CPM State Secretary MV Govindan asks people to explain why they should not vote for SDPI"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/351401/cpm-state-secretary-mv-govindan-asks-people-to-explain-why-they-should-not-vote-for-sdpi"
published_at: "2026-04-03T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cfc3ebc38da_Untitled-2_copy.jpg"
keywords: []
---

# എസ്ഡിപിഐയുടെ വോട്ട് എന്തിന് വേണ്ടെന്ന് പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

> **Lead Summary:** എസ്.ഡി.പി.ഐ.യുടെ വോട്ട് വേണ്ടെന്ന് എന്തിനു പറയ ണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജമാ അത്തെ ഇസ്ല‌ലാമി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച പ്പോൾ വോട്ട് വേണ്ടെന്ന് ആരെങ്കിലും പറഞ്ഞോ? വർഗീയപ്പാർട്ടികളെ സംബന്ധിച്ച് സി.പി.എമ്മിന് കൃത്യമായ നിലപാടുണ്ടെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.എസ്.ഡി.പി.ഐ., എൽ.ഡി. എഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടി ല്ല. അവർ നിലപാടെന്തെന്ന് പറഞ്ഞാൽ സി.പി.എം. നിലപാട് വ്യക്തമാക്കാം

## Article Content

എസ്.ഡി.പി.ഐ.യുടെ വോട്ട് വേണ്ടെന്ന് എന്തിനു പറയ ണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജമാ അത്തെ ഇസ്ല‌ലാമി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച പ്പോൾ വോട്ട് വേണ്ടെന്ന് ആരെങ്കിലും പറഞ്ഞോ? വർഗീയപ്പാർട്ടികളെ സംബന്ധിച്ച് സി.പി.എമ്മിന് കൃത്യമായ നിലപാടുണ്ടെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.എസ്.ഡി.പി.ഐ., എൽ.ഡി. എഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടി ല്ല. അവർ നിലപാടെന്തെന്ന് പറഞ്ഞാൽ സി.പി.എം. നിലപാട് വ്യക്തമാക്കാം

 മനസ്സിൽ കണക്കുകൂട്ടി ചോദിച്ചാൽ മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്.ഡി.പി.ഐ. വർഗീയപ്പാർട്ടിയാണെന്ന വില യിരുത്തലുണ്ടോ എന്ന ചോദ്യത്തിന് അക്കാര്യം വിശകലനം ചെയ്യണമെന്ന് അദ്ദേഹം മറുപടിനൽകി.

ഇരിക്കുന്ന സ്ഥാനത്തിൻ്റെ ഗൗരവം മനസ്സിലാക്കാതെയാണ് കെ.സി. വേണുഗോപാൽ സി.പി. എം. ഓഫീസിൽ വ്യാജരേഖയു ണ്ടാക്കുന്നുവെന്ന് ആരോപിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലൊക്കെ സ്വന്തം സംഘടനയ്ക്കകത്ത് ജയിക്കാൻ കൃത്രിമരേഖയുണ്ടാ ക്കിയത് മനസ്സിൽവെച്ചാവും ഈ ശുദ്ധ അസംബന്ധം പ്രചരിപ്പിക്കുന്നത്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഇല്ലാതാകുന്നതല്ല തൻ്റെ വ്യക്തിത്വം.

യു.ഡി.എഫിനുവേണ്ടി നടത്തിയ സർവേപോലും എൽ. ഡി.എഫിന് അനുകൂലമാണെന്ന് പറയേണ്ടിവരുന്ന സാഹചര്യമാണ് സംസ്ഥാനത്തെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/351401/cpm-state-secretary-mv-govindan-asks-people-to-explain-why-they-should-not-vote-for-sdpi)