---
title: "ചൊക്ലി മേഖലയിൽ 12 ഇടം സെൻസിറ്റീവ് ; കേന്ദ്ര സേനയെത്തി, കർശന സുരക്ഷയൊരുക്കും"
english_title: "12 places in Chokli region are sensitive; Central forces have arrived and strict security will be provided"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/351272/12-places-in-chokli-region-are-sensitive-central-forces-have-arrived-and-strict-security-will-be-provided"
published_at: "2026-04-03T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf52510ffcc_download.jpg"
keywords: []
---

# ചൊക്ലി മേഖലയിൽ 12 ഇടം സെൻസിറ്റീവ് ; കേന്ദ്ര സേനയെത്തി, കർശന സുരക്ഷയൊരുക്കും

> **Lead Summary:**  ചൊക്ലി:സമാധാനപരവും സുരക്ഷിതവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിനായി കേന്ദ്ര സേന ചൊക്ലിയിലെത്തി. 92 അംഗ ബി.എസ്.എഫ് സേനാംഗങ്ങളാണ് ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ ക്യാംപ് ചെയ്യുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം യൂത്ത് ലീഗ് പ്രവർത്ത കൻ കൊല്ലപ്പെട്ട പുല്ലൂക്കര മുക്കിൽ പീടികയിൽ അതീവ സുരക്ഷ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം തലശേരി എ.എസ്.പി ഡോ. നന്ദഗോപന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്ത് സന്ദർശനം നടത്തി. ചൊക്ലി മേഖലയിൽ സെൻസിറ്റിവ് ബൂത്തായ പന്ത്രണ്ടിടത്ത് അതീവ സുരക്ഷ ഏർപ്പെടുത്തും. അതിനു പുറമെ തെരഞ്ഞെടുപ്പ് ദിവസങ്ങളിലും മറ്റും ആക്രമണങ്ങൾ അരങ്ങേറിയ പ്രദേശങ്ങളിലും കർശന സുരക്ഷ ഏർപ്പെടുത്തുമെന്ന് പൊലിസ് പറഞ്ഞു.

## Article Content

 ചൊക്ലി:സമാധാനപരവും സുരക്ഷിതവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിനായി കേന്ദ്ര സേന ചൊക്ലിയിലെത്തി. 92 അംഗ ബി.എസ്.എഫ് സേനാംഗങ്ങളാണ് ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ ക്യാംപ് ചെയ്യുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം യൂത്ത് ലീഗ് പ്രവർത്ത കൻ കൊല്ലപ്പെട്ട പുല്ലൂക്കര മുക്കിൽ പീടികയിൽ അതീവ സുരക്ഷ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം തലശേരി എ.എസ്.പി ഡോ. നന്ദഗോപന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്ത് സന്ദർശനം നടത്തി. ചൊക്ലി മേഖലയിൽ സെൻസിറ്റിവ് ബൂത്തായ പന്ത്രണ്ടിടത്ത് അതീവ സുരക്ഷ ഏർപ്പെടുത്തും. അതിനു പുറമെ തെരഞ്ഞെടുപ്പ് ദിവസങ്ങളിലും മറ്റും ആക്രമണങ്ങൾ അരങ്ങേറിയ പ്രദേശങ്ങളിലും കർശന സുരക്ഷ ഏർപ്പെടുത്തുമെന്ന് പൊലിസ് പറഞ്ഞു.

വോട്ടെടുപ്പ് സമാധാനപരവും സുരക്ഷിതവുമായി നടത്തുന്നതിന് മുന്നോടിയായി പ്രശ്ന ബാധിത പ്രദേശങ്ങളിൽ പൊലിസും കേന്ദ്ര സേനയും കഴിഞ്ഞ ദിവസങ്ങളിൽ റൂട്ട് മാർച്ച് നടത്തിയിരുന്നു. ചൊക്ലി പൊലിസ് ഇൻസ്പെക്ടർ വി. ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം വോട്ടെടുപ്പ് നടക്കുന്ന എല്ലാ ബൂത്തുകളിലും നിരീക്ഷണം ശക്തമാക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/351272/12-places-in-chokli-region-are-sensitive-central-forces-have-arrived-and-strict-security-will-be-provided)