---
title: "മാഹിയിൽ എൻഡിഎ ജയിക്കും, മയ്യഴി വികസിക്കും - കേന്ദ്ര മന്ത്രി സുരേഷ് ഗോപി"
english_title: "NDA will win in Mahe, Mayyazhi will develop - Union Minister Suresh Gopi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/351248/nda-will-win-in-mahe-mayyazhi-will-develop-union-minister-suresh-gopi"
published_at: "2026-04-03T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf470acab13_bgbg.jpg"
keywords: []
---

# മാഹിയിൽ എൻഡിഎ ജയിക്കും, മയ്യഴി വികസിക്കും - കേന്ദ്ര മന്ത്രി സുരേഷ് ഗോപി

> **Lead Summary:** മാഹിയിലെ എൻഡിഎ സ്ഥാനാർത്ഥി എ. ദിനേശന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിച്ച കുടുംബസംഗമം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. മാഹി വളവിൽ കടപ്പുറത്തു നടന്ന പരിപാടിയിൽ നിരവധി പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.

## Article Content

മാഹിയിലെ എൻഡിഎ സ്ഥാനാർത്ഥി എ. ദിനേശന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിച്ച കുടുംബസംഗമം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. മാഹി വളവിൽ കടപ്പുറത്തു നടന്ന പരിപാടിയിൽ നിരവധി പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.

രാജ്യത്ത് മികച്ച യാത്രാസൗകര്യം ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന നാഷണൽ ഹൈവേ പദ്ധതിയുടെ ഗുണഫലം മാഹിക്കും ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനക്ഷേമം ലക്ഷ്യമാക്കി പൗരത്വ ഭേദഗതി നിയമം (CAA), മുത്തലാഖ് നിരോധനം തുടങ്ങിയ വിപ്ലവകരമായ നിയമങ്ങൾ കേന്ദ്ര സർക്കാർ നടപ്പിലാക്കിയതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ജൽ നിധി മിഷൻ രണ്ടാം മോദി സർക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നാണെന്നും, എന്നാൽ ഇത് സാധാരണ ജനങ്ങളിലേക്ക് ഫലപ്രദമായി എത്തിക്കുന്നത് പ്രാദേശിക ഭരണകൂടങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരള സർക്കാർ പ്രീണന നയങ്ങൾ പിന്തുടർന്ന് പല കേന്ദ്ര പദ്ധതികൾക്കും തടസ്സം സൃഷ്ടിക്കുന്നുവെന്നും, ജനങ്ങൾ ഇത് മനസ്സിലാക്കേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി പ്രസ്താവിച്ചു.

മണ്ഡലം പ്രസിഡന്റ്‌ പി. പ്രഭീഷ് കുമാർ അധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി എ. ദിനേശൻ, കെ.പി. മനോജ്, മഗനിഷ് മഠത്തിൻ എന്നിവർ പ്രസംഗിച്ചു.

ദ്വൊരൈഗണേശ്, അഡ്വ. കെ. ജ്യോതിരാജ്, കെ.എം. ത്രിജേഷ്, ഒ.പി. ശിവദാസൻ, ഞള്ളി പ്രദീപൻ എന്നിവരോടൊപ്പം ബൂത്ത് പ്രസിഡന്റുമാരായ വി.കെ. സുധ, കെ.വി. ജയകുമാർ, പി.കെ. ജയൻ, കെ. അനശ്വർ, പി. സുന്ദരൻ, കെ. പ്രേമൻ, ഒ.സി. വിനോദ് അഭിലാഷ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/351248/nda-will-win-in-mahe-mayyazhi-will-develop-union-minister-suresh-gopi)