---
title: "നാണം കെട്ട  സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന്  സജീവ് മാറോളി ; മാക്കുനിയിൽ വോട്ടഭ്യർത്ഥിച്ച് കെ.പി സാജു"
english_title: "Sajeev Maroli says Kerala is ruled by a shameless government; KP Saju seeks votes in Makkuni"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/351233/sajeev-maroli-says-kerala-is-ruled-by-a-shameless-government-kp-saju-seeks-votes-in-makkuni"
published_at: "2026-04-03T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf39ef09abe_Untitled-2_copy.jpg"
keywords: []
---

# നാണം കെട്ട  സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന്  സജീവ് മാറോളി ; മാക്കുനിയിൽ വോട്ടഭ്യർത്ഥിച്ച് കെ.പി സാജു

> **Lead Summary:** എല്ലാ സ്വജന പക്ഷപാതത്തിനും അഴിമതിക്കും കൂട്ടുനിൽക്കുന്ന നാണം കെട്ട പിണറായി വിജയൻ്റെ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെ പി സി.സി അംഗം സജീവ് മാറോളി പറഞ്ഞു. പോളിറ്റ് ബ്യൂറോ മെമ്പറുടെ ഭാര്യ മന്ത്രി, മുഖ്യമന്ത്രിയുടെ മകളുടെ ഭർത്താവ് മന്ത്രി ഈ സർക്കാറിനെതിരായ തിരിച്ചറിവ് ഈ നാട്ടിലെ ജനങ്ങൾക്കുണ്ടായിട്ടുണ്ടെന്നും പറഞ്ഞു. ഇതു വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും തെരഞ്ഞെടുപ്പിൽകേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തുമെന്നും അതോടൊപ്പം

## Article Content

എല്ലാ സ്വജന പക്ഷപാതത്തിനും അഴിമതിക്കും കൂട്ടുനിൽക്കുന്ന നാണം കെട്ട പിണറായി വിജയൻ്റെ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെ പി സി.സി അംഗം സജീവ് മാറോളി പറഞ്ഞു. പോളിറ്റ് ബ്യൂറോ മെമ്പറുടെ ഭാര്യ മന്ത്രി, മുഖ്യമന്ത്രിയുടെ മകളുടെ ഭർത്താവ് മന്ത്രി ഈ സർക്കാറിനെതിരായ തിരിച്ചറിവ് ഈ നാട്ടിലെ ജനങ്ങൾക്കുണ്ടായിട്ടുണ്ടെന്നും പറഞ്ഞു. ഇതു വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും തെരഞ്ഞെടുപ്പിൽകേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തുമെന്നും അതോടൊപ്പം

തലശ്ശേരി നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി കെ പി സാജുവിനെ വൻ ഭൂരിപക്ഷത്തോടുകൂടി വിജയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുഡിഎഫ് ചെയർമാൻ പി കെ ഹനീഫ അധ്യക്ഷത വഹിച്ചു. ബഷീർ ചെറിയാണ്ടി, ഷാജിന ചൊക്ലി, പി കെ റഫീഖ്, ടി പി പ്രേമനാഥൻ, ഷാജി ചൊക്ലി,

കെ പി ഭാർഗവൻ മാസ്റ്റർ, റഹീം ചമ്പാട്, സരീഷ് മാക്കുനി, നാസർ കെ വി, റഫീക്ക് പാറയിൽ, ജാഫർ ചമ്പാട്, പി പി റഫ്നാസ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/351233/sajeev-maroli-says-kerala-is-ruled-by-a-shameless-government-kp-saju-seeks-votes-in-makkuni)