---
title: "കടവത്തൂരിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ  യുഡിഎഫിനെതിരെ മത്സരിച്ച  വനിതാ അഭിഭാഷകയെ കൈയ്യേറ്റം ചെയ്തു ;  മുസ്ലിം ലീഗ് പ്രവർത്തകരായ 10 ഓളം പേർക്കെതിരെ കേസ്"
english_title: "A woman lawyer who contested against UDF in the local body elections in Kadavathur was assaulted; a case was filed against about 10 Muslim League activists."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/351128/a-woman-lawyer-who-contested-against-udf-in-the-local-body-elections-in-kadavathur-was-assaulted-a-case-was-filed-against-about-10-muslim-league-activists"
published_at: "2026-04-02T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce2928d026c_Untitled-3_copy.jpg"
keywords: []
---

# കടവത്തൂരിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ  യുഡിഎഫിനെതിരെ മത്സരിച്ച  വനിതാ അഭിഭാഷകയെ കൈയ്യേറ്റം ചെയ്തു ;  മുസ്ലിം ലീഗ് പ്രവർത്തകരായ 10 ഓളം പേർക്കെതിരെ കേസ്

> **Lead Summary:** കടവത്തൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിക്കെതിരെ റിബൽ സ്ഥാനാർത്ഥിയായി മത്സരിച്ച അഡ്വ. വി. നാഫിയയെ കയ്യേറ്റം ചെയ്തതായി പരാതി.കടവത്തൂർ തെണ്ടപ്പറമ്പ് ചാക്യാർ കുന്നിൽ വെച്ച് മുസ്ലിം ലീഗ് പ്രവർത്തകർ തടഞ്ഞ് വച്ച് കയ്യേറ്റം ചെയ്തു വെന്നാണ് പരാതി.തെണ്ടപ്പറമ്പ് ചാക്യാർ കുന്നിൽ വെച്ച് വ്യാഴാഴ്ച കാലത്ത് 10 മണിയോടെയാണ് സംഭവം.

## Article Content

കടവത്തൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിക്കെതിരെ റിബൽ സ്ഥാനാർത്ഥിയായി മത്സരിച്ച അഡ്വ. വി. നാഫിയയെ കയ്യേറ്റം ചെയ്തതായി പരാതി.കടവത്തൂർ തെണ്ടപ്പറമ്പ് ചാക്യാർ കുന്നിൽ വെച്ച് മുസ്ലിം ലീഗ് പ്രവർത്തകർ തടഞ്ഞ് വച്ച് കയ്യേറ്റം ചെയ്തു വെന്നാണ് പരാതി.തെണ്ടപ്പറമ്പ് ചാക്യാർ കുന്നിൽ വെച്ച് വ്യാഴാഴ്ച കാലത്ത് 10 മണിയോടെയാണ് സംഭവം.

തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പതിനാറാം വാർഡിൽ മത്സരിച്ച അഡ്വ. വി.നാഫിയയെ ലീഗ് പ്രവർത്തകരായ പത്തോളം പേർ തടഞ്ഞുവെച്ച് അസഭ്യം പറയുകയും, കയ്യേറ്റം ചെയ്യുകയും ചെയ്തുവെന്നാണ് പരാതി.പരിക്കേറ്റ നാഫിയ പാനൂർ താലുക്ക് ആശുപത്രിയിൽ ചികിൽസ് തേടി. വിവരമറിഞ്ഞ്

എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ.പ്രവീൺ, കെ.പി.മോഹനൻ എം എൽ എ, പി.ഹരീന്ദ്രൻ, കെ.ധനഞ്ജയൻ, എം.സുകുമാരൻ, കെ.ഇ. കുഞ്ഞബ്ദുള്ള, കെ.ലീല, കെ.പി.വി.പ്രീത എന്നിവർ വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയിരുന്നു.

അക്രമം കാട്ടിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/351128/a-woman-lawyer-who-contested-against-udf-in-the-local-body-elections-in-kadavathur-was-assaulted-a-case-was-filed-against-about-10-muslim-league-activists)