---
title: "വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചില്ല; ട്രെയിനിന് മുന്നിൽ ചാടി കമിതാക്കൾ ജീവനൊടുക്കി"
english_title: "Families did not agree to the marriage; the lovers committed suicide by jumping in front of a train"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/351118/families-did-not-agree-to-the-marriage-the-lovers-committed-suicide-by-jumping-in-front-of-a-train"
published_at: "2026-04-02T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce20f018b25_42fd1a56-dacd-4f8c-804f-d88ad28e8bfd.jfif"
keywords: []
---

# വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചില്ല; ട്രെയിനിന് മുന്നിൽ ചാടി കമിതാക്കൾ ജീവനൊടുക്കി

> **Lead Summary:** ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിൽ വിവാഹത്തിന് വീട്ടുകാർ തടസ്സം നിന്നതിനെത്തുടർന്ന് കമിതാക്കൾ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ഭഗീരഥ് റെയിൽവേ സ്റ്റേഷന് സമീപം വ്യാഴാഴ്‌ചയായിരുന്നു നാടിനെ നടുക്കിയ സംഭവം. ഇരുവരും ഏറെ കാലമായി പ്രണയത്തിലായിരുന്നുവെന്നും എന്നാൽ ഇവരുടെ വിവാഹത്തിന് വീട്ടുകാർ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവെന്നുമാണ് പ്രാഥമിക വിവരം.

## Article Content

ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിൽ വിവാഹത്തിന് വീട്ടുകാർ തടസ്സം നിന്നതിനെത്തുടർന്ന് കമിതാക്കൾ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ഭഗീരഥ് റെയിൽവേ സ്റ്റേഷന് സമീപം വ്യാഴാഴ്‌ചയായിരുന്നു നാടിനെ നടുക്കിയ സംഭവം. ഇരുവരും ഏറെ കാലമായി പ്രണയത്തിലായിരുന്നുവെന്നും എന്നാൽ ഇവരുടെ വിവാഹത്തിന് വീട്ടുകാർ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവെന്നുമാണ് പ്രാഥമിക വിവരം.

നൗതൻവ-ഗോരഖ്പൂർ ഇൻറർസിറ്റി എക്‌സ്പ്രസിന് മുന്നിലേക്കാണ് ഇരുവരും എടുത്ത് ചാടിയത്. ദൃക്‌സാക്ഷികൾ നൽകുന്ന വിവരം അനുസരിച്ച്, പരസ്പ‌രം കൈകോർത്ത് പിടിച്ചുകൊണ്ടാണ് ഇരുവരും പാഞ്ഞഞ്ഞെടുത്ത ട്രെയിനിന് മുന്നിലേക്ക് ചാടിയത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇരുവരും മരണപ്പെട്ടു.

ഒരുമിച്ച് ജീവിക്കാൻ സാധിക്കില്ലെന്ന മനോവിഷമമാകാം ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് ഇവരെ നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. സംഭവം നടന്ന ഉടൻ തന്നെ റെയിൽവേ അധികൃതരും പോലീസും സ്ഥലത്തെത്തി. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.

ഇരുവരുടെയും ബന്ധുക്കളെ വിവരം അറിയിക്കുകയും പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ വിട്ടുനൽകുകയും ചെയ്തു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/351118/families-did-not-agree-to-the-marriage-the-lovers-committed-suicide-by-jumping-in-front-of-a-train)