---
title: "മാർക്കറ്റിൽ മത്സ്യം എടുക്കാനെത്തിയ ആളുടെ സ്‌കൂട്ടർ കത്തിനശിച്ചു."
english_title: "The scooter of a man who had come to buy fish at the market was burnt down."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/351103/the-scooter-of-a-man-who-had-come-to-buy-fish-at-the-market-was-burnt-down"
published_at: "2026-04-02T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce133a65447_Untitled-2_copy.jpg"
keywords: []
---

# മാർക്കറ്റിൽ മത്സ്യം എടുക്കാനെത്തിയ ആളുടെ സ്‌കൂട്ടർ കത്തിനശിച്ചു.

> **Lead Summary:** പിലാത്തറ മത്സ്യമാർക്കറ്റിന് സമീപം ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ഏച്ചിലാംവയലിലെ പുമാടത്ത് അൻവർ സാദത്തിന്റെ മത്സ്യവിൽപ്പന നടത്തുന്ന കെ. എൽ 60 ഇ 5728 സ്‌കൂട്ടറാണ് അഗ്നിക്കിരയായത്. \

## Article Content

പിലാത്തറ മത്സ്യമാർക്കറ്റിന് സമീപം ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ഏച്ചിലാംവയലിലെ പുമാടത്ത് അൻവർ സാദത്തിന്റെ മത്സ്യവിൽപ്പന നടത്തുന്ന കെ. എൽ 60 ഇ 5728 സ്‌കൂട്ടറാണ് അഗ്നിക്കിരയായത്. \

വാഹനത്തിൻ്റെ ഡിക്കിയിലുണ്ടായി രുന്ന ഫോണും കത്തിനശിച്ചിട്ടുണ്ട്. മാർക്കറ്റിൽ മത്സ്യം എടുക്കാനെത്തിയപ്പോഴാണ് സംഭവം. സംഭവത്തിൽ ദുരൂഹതയുള്ളതായി പോലീസ് പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/351103/the-scooter-of-a-man-who-had-come-to-buy-fish-at-the-market-was-burnt-down)