---
title: "മാഹിയിൽ നിന്നും മദ്യം വാങ്ങി കേരളത്തിലേക്ക് പോകാമെന്നത് അതിമോഹം ; കോപ്പാലത്ത് 6  മണിക്കൂറിനുള്ളിൽ പിടികൂടിയത്  30 ലിറ്റർ മാഹി മദ്യം, തലശേരിയിലും, പാനൂരിലും  ബീവറേജ്  ഔട്ട്ലെറ്റില്ലാത്തതിനാൽ നഷ്ടം കോടികൾ"
english_title: "It is a great ambition to buy liquor from Mahe and go to Kerala; 30 liters of Mahe liquor seized in 6 hours in Kopalam, loss in crores as there are no beverage outlets in Thalassery and Panoorr"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/351097/it-is-a-great-ambition-to-buy-liquor-from-mahe-and-go-to-kerala-30-liters-of-mahe-liquor-seized-in-6-hours-in-kopalam-loss-in-crores-as-there-are-no-beverage-outlets-in-thalassery-and-panoorr"
published_at: "2026-04-02T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce0e801cf34_Untitled-1_copy.jpg"
keywords: []
---

# മാഹിയിൽ നിന്നും മദ്യം വാങ്ങി കേരളത്തിലേക്ക് പോകാമെന്നത് അതിമോഹം ; കോപ്പാലത്ത് 6  മണിക്കൂറിനുള്ളിൽ പിടികൂടിയത്  30 ലിറ്റർ മാഹി മദ്യം, തലശേരിയിലും, പാനൂരിലും  ബീവറേജ്  ഔട്ട്ലെറ്റില്ലാത്തതിനാൽ നഷ്ടം കോടികൾ

> **Lead Summary:** പാനൂർ : മാഹി മദ്യം വാങ്ങി കേരളത്തിലേക്ക് കടക്കാമെന്ന ധാരണ ഇനി വേണ്ട. പ്രത്യേകിച്ചും ഇലക്ഷൻ കഴിയും വരെയും. കോപ്പാലത്ത് സ്റ്റാറ്റിക് സർവ്വയലൻസ് ടീം നടത്തിയ പരിശോധനയിൽ നിരവധി വാഹനങ്ങളിൽ നിന്നായി 6 മണിക്കൂറിനിടെ 30 ലിറ്റർ വിദേശ മദ്യം പിടികൂടി. പരിശോധനയ്ക്ക് സ്പെഷൽ എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് നിജേഷ് കല്ലത്ത്,ദിപിൻ ടി,

## Article Content

പാനൂർ : മാഹി മദ്യം വാങ്ങി കേരളത്തിലേക്ക് കടക്കാമെന്ന ധാരണ ഇനി വേണ്ട. പ്രത്യേകിച്ചും ഇലക്ഷൻ കഴിയും വരെയും. കോപ്പാലത്ത് സ്റ്റാറ്റിക് സർവ്വയലൻസ് ടീം നടത്തിയ പരിശോധനയിൽ നിരവധി വാഹനങ്ങളിൽ നിന്നായി 6 മണിക്കൂറിനിടെ 30 ലിറ്റർ വിദേശ മദ്യം പിടികൂടി. പരിശോധനയ്ക്ക് സ്പെഷൽ എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് നിജേഷ് കല്ലത്ത്,ദിപിൻ ടി,

ജബ്ബാർ ചെണ്ടയാട്,ജിജീഷ് .പി എന്നിവർ നേതൃത്വം നൽകി. ബസും,ബൈക്കുമടക്കം എല്ലാ വാഹനങ്ങളും പരിശോധിച്ചാണ് ഇത്രയും മദ്യം 6 മണിക്കൂറിനിടെ പിടികൂടിയത്. മാഹിയിൽ നിന്നും കേരളത്തിലേക്ക് ഒഴുകുന്നത് കോടിക്കണക്കിന് രൂപയുടെ മദ്യമാണെന്നതിന്റെ നേർസാക്ഷ്യമാണിത്. പാനൂരിന്റെ കിഴക്കർ മേഖലകളിലേക്ക് ഒഴുകുന്നതിന്റെ കണക്ക് വേറെയും.

കേരളത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബീവറേജ് ഔട്ട്ലെറ്റുകളുള്ളപ്പോൾ ഇല്ലാത്ത ഏക നിയമസഭാ മണ്ഡലമാണ് തലശ്ശേരി. നേരത്തെ തലശേരി ടി.സി മുക്കിലുണ്ടായ ബീവറേജ് ഔട്ട്ലെറ്റ് കണ്ടിക്കലിലേക്കും പിന്നീട് കണ്ടിക്കലിലേക്കും, അവിടെ നിന്ന് ധർമ്മടം മണ്ഡലത്തിലെ ചിറക്കുനിയിലേക്കും മാറ്റുകയായിരുന്നു. നിലവിൽ പൈതൃക നഗരിയായ തലശേരിയിൽ ബീവറേജിന്റെ ഔട്ട്ലെറ്റില്ല. മാഹിയിലെ മദ്യലോബിയുമായുള്ള ഒത്തുകളിയെ തുടർന്നാണിതെന്ന ആക്ഷേപം ശക്തമാണ്. ഇന്ധനത്തിലേതെന്നപോലെ മദ്യത്തിലും കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സർക്കാറിന് പ്രതിമാസമുണ്ടാകുന്നത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/351097/it-is-a-great-ambition-to-buy-liquor-from-mahe-and-go-to-kerala-30-liters-of-mahe-liquor-seized-in-6-hours-in-kopalam-loss-in-crores-as-there-are-no-beverage-outlets-in-thalassery-and-panoorr)