---
title: "35 വർഷത്തെ സ്തുതർഹ്യ സേവനം ; കിഴക്കെ ചമ്പാട് ജനരഞ്ജിനി എൽപി സ്കൂൾ പ്രധാനധ്യാപകൻ കെ പ്രകാശൻ മാസ്റ്റർ വിരമിച്ചു"
english_title: "After 35 years of commendable service; K Prakashan Master, headmaster of Janaranjini LP School, East Champat, retires"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/351081/after-35-years-of-commendable-service-k-prakashan-master-headmaster-of-janaranjini-lp-school-east-champat-retires"
published_at: "2026-04-02T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cdff4e5a643_46eba5c1-f14f-4929-b157-159034891fb7.jfif"
keywords: []
---

# 35 വർഷത്തെ സ്തുതർഹ്യ സേവനം ; കിഴക്കെ ചമ്പാട് ജനരഞ്ജിനി എൽപി സ്കൂൾ പ്രധാനധ്യാപകൻ കെ പ്രകാശൻ മാസ്റ്റർ വിരമിച്ചു

> **Lead Summary:** ചൊക്ലി: ചൊക്ലി വിദ്യാഭ്യാസ ഉപജില്ലയിലെ ജനരഞ്ജിനി എൽ പി സ്കൂളിൽ നിന്നും 35 വർഷത്തെ സേവനത്തിനു ശേഷം പ്രധാനാധ്യാപകൻ കെ. പ്രകാശൻ മാസ്റ്റർ വിരമിച്ചു. 3 വർഷം പ്രധാനാധ്യാപകനായിരുന്നു. സാമൂഹ്യ, വിദ്യാഭ്യാസ, സാംസ്കാരിക, ആദ്ധ്യാത്മിക മേഖലകളിൽ സജീവമായി നേതൃത്വം വഹിച്ചു വരുന്നു.

## Article Content

ചൊക്ലി: ചൊക്ലി വിദ്യാഭ്യാസ ഉപജില്ലയിലെ ജനരഞ്ജിനി എൽ പി സ്കൂളിൽ നിന്നും 35 വർഷത്തെ സേവനത്തിനു ശേഷം പ്രധാനാധ്യാപകൻ കെ. പ്രകാശൻ മാസ്റ്റർ വിരമിച്ചു. 3 വർഷം പ്രധാനാധ്യാപകനായിരുന്നു. സാമൂഹ്യ, വിദ്യാഭ്യാസ, സാംസ്കാരിക, ആദ്ധ്യാത്മിക മേഖലകളിൽ സജീവമായി നേതൃത്വം വഹിച്ചു വരുന്നു.

രാഷ്ട്രീയ സ്വയംസേവക സംഘം പാനൂർ ഖണ്ഡ് സംഘചാലക്,അക്ഷയശ്രീമിഷൻ ട്രസ്റ്റ് സംസ്ഥാന സെക്രട്ടറി, പാനൂർ കോ: ഓപ്പറേറ്റീവ് ഡിസ്പെൻസറി സൊസൈറ്റി പ്രസിഡണ്ട്, പന്ന്യന്നൂർ ചന്ദ്രൻ സ്മാരക വായനശാല പ്രസിഡണ്ട്, പാനൂർ ഗുരുസന്നിധി സിക്രട്ടരി എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.ദേശീയ അധ്യാപക പരിഷത്ത് , തപസ്യ, വിചാരകേന്ദ്രം എന്നിവയിലും ചുമതലകൾ ഏറ്റെടുത്ത് പ്രവർത്തിച്ചിട്ടുണ്ട്. കലാ കായിക ,ശാസ്ത്ര മേളകളുടെ വിജയത്തിനായി സജീവമായി പ്രവർത്തിച്ചിരുന്നു.

കെ.ടി ജയകൃഷ്ണൻ മാസ്റ്ററുടെ സഹോദരിയും പാനൂർ ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം യുപി സ്കൂൾ അധ്യാപികയുമായ കെ.വി.ഉഷയാണ് ഭാര്യ. 2 മക്കൾ. കൃഷ്ണ പ്രിയ.യു.പി(അധ്യാപിക), സ്വാതിക. യു.പി (അവസാന വർഷ ബിരുദ വിദ്യാർത്ഥിനി ).

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/351081/after-35-years-of-commendable-service-k-prakashan-master-headmaster-of-janaranjini-lp-school-east-champat-retires)