---
title: "ചെറുവാഞ്ചേരിയിൽ ജോലിക്കിടെ  വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് കടവത്തൂരിലെ  കെ.എസ്.ഇ.ബി. കരാർ ജീവനക്കാരൻ മരിച്ച സംഭവം  ; ഓവർസിയർക്ക് സസ്പെൻഷൻ"
english_title: "KSEB contract employee dies after being shocked by electric wire while working in Cheruvanchery; Overseer suspended"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/351027/kseb-contract-employee-dies-after-being-shocked-by-electric-wire-while-working-in-cheruvanchery-overseer-suspended"
published_at: "2026-04-01T23:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cd59c079562_Untitled-1_copy.jpg"
keywords: []
---

# ചെറുവാഞ്ചേരിയിൽ ജോലിക്കിടെ  വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് കടവത്തൂരിലെ  കെ.എസ്.ഇ.ബി. കരാർ ജീവനക്കാരൻ മരിച്ച സംഭവം  ; ഓവർസിയർക്ക് സസ്പെൻഷൻ

> **Lead Summary:** കടവത്തൂർ : ജോലിക്കിടെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് കെ.എസ്.ഇ.ബി. കരാർ ജീവനക്കാരൻ മരിച്ചസംഭവത്തിൽ പാട്യം ഇലക്ട്രിക്കൽ സെഷൻ ഓവർസിയർക്ക് സസ്പെൻഷൻ. തലശേരി ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറാണ് ഉത്തരവ് നൽകിയതെന്നാണ് പ്രാഥമിക വിവരം. കടവത്തൂർ എലിത്തോട് പടിഞ്ഞാറെ കല്ലു വയൽ വീട്ടിൽ അമൽ ചന്ദ്രൻ ആണ് മരിച്ചത്.

## Article Content

കടവത്തൂർ : ജോലിക്കിടെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് കെ.എസ്.ഇ.ബി. കരാർ ജീവനക്കാരൻ മരിച്ചസംഭവത്തിൽ പാട്യം ഇലക്ട്രിക്കൽ സെഷൻ ഓവർസിയർക്ക് സസ്പെൻഷൻ. തലശേരി ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറാണ് ഉത്തരവ് നൽകിയതെന്നാണ് പ്രാഥമിക വിവരം. കടവത്തൂർ എലിത്തോട് പടിഞ്ഞാറെ കല്ലു വയൽ വീട്ടിൽ അമൽ ചന്ദ്രൻ ആണ് മരിച്ചത്.

ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം. ചെറുവാഞ്ചേരി അമ്പലപ്പുഴ പാലത്തിനു സമീപം വൈദ്യുത കമ്പികളിൽ പ്ലാസ്റ്റിക് കേബിളുകൾ സ്ഥാപിക്കുമ്പോൾ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.

ഉടൻ തന്നെ ചെറുവാഞ്ചേരി സാമൂഹികാരോഗ്യകേന്ദ്രത്തിലും, തലശ്ശേരി സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അച്ഛൻ: ചന്ദ്രൻ

അമ്മ: ലെനി

ഭാര്യ: നിരഞ്ജന

സഹോദരങ്ങൾ: അഖിൽ, അർജുൻ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/351027/kseb-contract-employee-dies-after-being-shocked-by-electric-wire-while-working-in-cheruvanchery-overseer-suspended)