---
title: "ശബരിമല കൊള്ളയിൽ ബി ജെ പി സിബിഐ അന്വേഷണമാവശ്യപ്പെടുമെന്ന് ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ; പാനൂരിൽ നടന്ന റോഡ് ഷോ അക്ഷരാർത്ഥത്തിൽ എൻഡിഎയുടെ ശക്തി പ്രകടനമായി മാറി"
english_title: "BJP will demand CBI probe into Sabarimala loot, says national president Nitin Nabin; Roadshow in Panur literally became NDA's show of strength"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/351013/bjp-will-demand-cbi-probe-into-sabarimala-loot-says-national-president-nitin-nabin-roadshow-in-panur-literally-became-ndas-show-of-strength"
published_at: "2026-04-01T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cd34e7114b0_Untitled-2_copy.jpg"
keywords: []
---

# ശബരിമല കൊള്ളയിൽ ബി ജെ പി സിബിഐ അന്വേഷണമാവശ്യപ്പെടുമെന്ന് ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ; പാനൂരിൽ നടന്ന റോഡ് ഷോ അക്ഷരാർത്ഥത്തിൽ എൻഡിഎയുടെ ശക്തി പ്രകടനമായി മാറി

> **Lead Summary:** ശബരിമല കൊള്ളയിൽ ബി ജെ പി സിബിഐ അന്വേഷണമാവശ്യപ്പെടുമെന്ന് ബി ജെ പി അഖിലേന്ത്യ അധ്യക്ഷൻ നിതിൻ നബിൻ. പാനൂരിൽ എൻഡിഎ സ്ഥാനാർത്ഥി അഡ്വ.ഷിജിലാലിന്റെ തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

## Article Content

ശബരിമല കൊള്ളയിൽ ബി ജെ പി സിബിഐ അന്വേഷണമാവശ്യപ്പെടുമെന്ന് ബി ജെ പി അഖിലേന്ത്യ അധ്യക്ഷൻ നിതിൻ നബിൻ. പാനൂരിൽ എൻഡിഎ സ്ഥാനാർത്ഥി അഡ്വ.ഷിജിലാലിന്റെ തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല കൊള്ളയിൽ പ്രതികളായ മുഴുവനാളുകളെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും. രാഹുൽ ഗാന്ധി കേരളത്തിൽ വന്നാൽ മാത്രമേ ശബരിമലയെയും ഹിന്ദു വിശ്വാസത്തെയും കുറിച്ച് സംസാരിക്കുകയുള്ളൂ. തമിഴ്നാട്ടിൽ ഹിന്ദു വിശ്വാസത്തെ അപമാനിക്കുന്നതിനെതിരെ ഡി എം കെ ക്കെതിരെ സംസാരിക്കാറില്ല. സമരം ചെയ്യുന്ന നഴ്സുമാർക്ക് കേരളത്തിൽ തന്നെ സ്വതന്ത്രമായി ജോലി ചെയ്യുവാൻ അവസരമുണ്ടാക്കുമെന്ന് ബിജെപി ഉറപ്പ് നൽകുന്നു.

എൽ ഡി എഫിന്റെയും യുഡിഎഫിന്റെയും നെറികെട്ട രാഷ്ട്രീയത്തിനെതിരെ ബി ജെ പി ശക്തമായി പോരാടും. സ്ത്രീകൾക്ക് വാഗ്ദാനം നൽകിയ മോദി ഗ്യാരണ്ടി പ്രാവർത്തികമാക്കുമെന്നും നിതിൻ നബിൻ പറഞ്ഞു. സമ്മേളനത്തിൽ വി.പി.സുരേന്ദ്രൻ അദ്ധ്യക്ഷനായി. രാജ്യസഭ എം.പി. സി. സദാനന്ദൻ , ബിജു എ ളക്കുഴി, പി. സത്യപ്രകാശ്, സി.പി. സംഗീത , അഡ്വ.ഷിജിലാൽ, കെ.സി.വിഷ്ണു എന്നിവർ സംസാരിച്ചു. വൈദ്യർപീടികയിൽ നിന്നും പാനൂർ വള്ളങ്ങാട് വരെ നടന്ന റോഡ് ഷോയിലും നിതിൻ നബിൻ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/351013/bjp-will-demand-cbi-probe-into-sabarimala-loot-says-national-president-nitin-nabin-roadshow-in-panur-literally-became-ndas-show-of-strength)