---
title: "തെളിവുകളുടെ അഭാവം ;  ഭാര്യയെ കിടപ്പു മുറിയിൽ കഴുത്തറത്ത് കൊന്നുവെന്ന കേസിൽ  ഭർത്താവിനെ തലശേരി കോടതി വെറുതെ വിട്ടു"
english_title: "Lack of evidence; Thalassery court acquits husband in wife's bedroom murder case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/351006/lack-of-evidence-thalassery-court-acquits-husband-in-wifes-bedroom-murder-case"
published_at: "2026-04-01T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cd24ad2f9c7_images.jfif"
keywords: []
---

# തെളിവുകളുടെ അഭാവം ;  ഭാര്യയെ കിടപ്പു മുറിയിൽ കഴുത്തറത്ത് കൊന്നുവെന്ന കേസിൽ  ഭർത്താവിനെ തലശേരി കോടതി വെറുതെ വിട്ടു

> **Lead Summary:** മതിയായ തെളിവുകളുടെ അഭാവത്തിൽ സംശയത്തിൻ്റെ അനുകൂല്യം നൽകി ഭാര്യയെ കിടപ്പുമുറിയിൽ കഴുത്തറത്ത് കൊന്നുവെന്ന കേസിൽ വിചാരണ നേരിട്ട ഭർത്താവിനെ കോടതി കുറ്റവിമുക്തനാക്കി.

## Article Content

മതിയായ തെളിവുകളുടെ അഭാവത്തിൽ സംശയത്തിൻ്റെ അനുകൂല്യം നൽകി ഭാര്യയെ കിടപ്പുമുറിയിൽ കഴുത്തറത്ത് കൊന്നുവെന്ന കേസിൽ വിചാരണ നേരിട്ട ഭർത്താവിനെ കോടതി കുറ്റവിമുക്തനാക്കി.

മാവിലായി യു.പി.സ്‌കൂളിനടുത്തുള്ള പ്രദീപത്തിൽ പനത്തറ പ്രദീപനെ (52)യാണ് തലശ്ശേരി ഒന്നാം അഡീഷ ന്നൽ ജില്ലാ സെഷൻസ് ജഡ്‌ജ് ഫിലിപ്പ് തോമസ് വെറുതെ വിട്ടത്. മാവിലായി കുഴി ക്കലായി പനത്തറ വീട്ടിൽ ശ്രീലത (43) യാണ് കുടുംബ വഴക്കിൽ കൊല്ലപ്പെട്ടത്. 2018 ജൂൺ 27 ന് പുലർച്ചെയായി രുന്നു സംഭവം.

രാത്രി ശ്രീലതയുമായി പ്രതി വഴക്കിട്ടിരുന്നു. ഇതേ തുടർന്ന് ഒരേ മുറിയിൽ കി ടന്നുറങ്ങാൻ പ്രതിയെ ഭാര്യ അനുവദിച്ചിരുന്നില്ല. രാത്രി സെൻട്രൽ ഹാളിൽ പത്രം വായിച്ചിരുന്ന പ്രതി ഭാര്യ ഉറങ്ങി എന്ന് മനസിലാക്കി കിടപ്പു മുറിയിൽ കടന്ന് കൊ ടുവാൾ കൊണ്ട് വെട്ടികൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്.

പെരളശ്ശേരി സ്കൂ‌ളിൽ പഠിക്കുന്ന സമയത്ത് പ്രേമിച്ച ഇരുവരും പിന്നീട് വിവാഹിതരായി. ഈ ബന്ധത്തിൽ രണ്ട് പെൺകുട്ടികളുമുണ്ട്. മുത്ത മകളുടെ മൊഴി പ്രകാരമാണ് പോലീസ് കേസെടുത്തിരുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/351006/lack-of-evidence-thalassery-court-acquits-husband-in-wifes-bedroom-murder-case)