---
title: "തളിപ്പറമ്പിൽ വീട്ടിന്റെ സിറ്റൗട്ടിൽ  നിന്നും ഉഗ്രൻ  മൂർഖനെ പിടികൂടി"
english_title: "A ferocious cobra was caught from the sitting room of a house in Thaliparambil."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/351005/a-ferocious-cobra-was-caught-from-the-sitting-room-of-a-house-in-thaliparambil"
published_at: "2026-04-01T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cd1c3e0a809_Untitled-1_copy.jpg"
keywords: []
---

# തളിപ്പറമ്പിൽ വീട്ടിന്റെ സിറ്റൗട്ടിൽ  നിന്നും ഉഗ്രൻ  മൂർഖനെ പിടികൂടി

> **Lead Summary:** തൃച്ചംബരത്തെ വീടിൻ്റെ സിറ്റൗട്ടിൽ നിന്ന് ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ പിടികൂടി. കുഞ്ഞരയാലിൽ മഹാത്മ റോഡിന് സമീപത്തെ സരസ്വതി വാര്യരുടെ വീട്ടിൽ നിന്നാണ് മാർകിന്റെ പ്രവർത്തകനും വനംവകുപ്പ് റെസ്‌ക്യൂവറുമായ അനിൽ തൃച്ചംബരം പാമ്പിനെ പിടികൂടിയത്. ഇന്നലെ ഉച്ചക്ക് 12.30ഓടെ യാണ് സംഭവം.

## Article Content

തൃച്ചംബരത്തെ വീടിൻ്റെ സിറ്റൗട്ടിൽ നിന്ന് ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ പിടികൂടി. കുഞ്ഞരയാലിൽ മഹാത്മ റോഡിന് സമീപത്തെ സരസ്വതി വാര്യരുടെ വീട്ടിൽ നിന്നാണ് മാർകിന്റെ പ്രവർത്തകനും വനംവകുപ്പ് റെസ്‌ക്യൂവറുമായ അനിൽ തൃച്ചംബരം പാമ്പിനെ പിടികൂടിയത്. ഇന്നലെ ഉച്ചക്ക് 12.30ഓടെ യാണ് സംഭവം.

സ്‌കൂളിൽ നിന്ന് മകളെയും കൂട്ടി പോകുന്ന ഒരാളാണ് വീട്ടിലേക്ക് പാമ്പ് കയറിപ്പോകുന്നത് കണ്ടത്. ഇവർ ഉടൻ വീട്ടുകാരെയും സമീപവാസികളെയും വിവരമറിയിച്ചു.

ഇതിനിടെ ഗ്രിൽസിനടിയിലൂടെ അകത്തെത്തിയ മൂർഖനെ സിറ്റൗട്ടിലെ മേശയുടെ താഴ്ഭാഗത്താണ് കാണപ്പെട്ടത്. അയൽവാസി വിവരം അറിയിച്ചതിനെത്തുടർന്ന് അനിൽ തൃച്ചംബരം സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. തുടർന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ സനൂപ് കൃഷ്‌ണൻ്റെ നിർദേശ പ്രകാരം പാമ്പിനെ ആവാസവ്യവസ്ഥയിലേക്ക് വിട്ടയച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/351005/a-ferocious-cobra-was-caught-from-the-sitting-room-of-a-house-in-thaliparambil)