---
title: "കണ്ണൂരിൽ ഭര്‍തൃവീട്ടില്‍ യുവതി കുഴഞ്ഞ് വീണ് മരിച്ചു"
english_title: "Woman collapses and dies at husband's house in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/350888/woman-collapses-and-dies-at-husbands-house-in-kannur"
published_at: "2026-04-01T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cca0597a128_Untitled-4_copy.jpg"
keywords: []
---

# കണ്ണൂരിൽ ഭര്‍തൃവീട്ടില്‍ യുവതി കുഴഞ്ഞ് വീണ് മരിച്ചു

> **Lead Summary:** കണ്ണൂർ : ഭര്‍തൃവീട്ടില്‍ കുഴഞ്ഞുവീണ് ചികില്‍സയിലായിരുന്ന യുവതി മരിച്ചു.പനങ്ങാട്ടൂര്‍ പാട്യം സ്മാരക വായനശാലക്ക് സമീപം ടി.വി.വിനോദ്കുമാറിന്റെ ഭാര്യ പയ്യരട്ട ദിവ്യയാണ് മരണപ്പെട്ടത്.ഇന്നലെ വൈകുന്നേരം 3.30 ന് കുഴഞ്ഞുവീണ ദിവ്യയെ ഉടന്‍ തന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

## Article Content

കണ്ണൂർ : ഭര്‍തൃവീട്ടില്‍ കുഴഞ്ഞുവീണ് ചികില്‍സയിലായിരുന്ന യുവതി മരിച്ചു.പനങ്ങാട്ടൂര്‍ പാട്യം സ്മാരക വായനശാലക്ക് സമീപം ടി.വി.വിനോദ്കുമാറിന്റെ ഭാര്യ പയ്യരട്ട ദിവ്യയാണ് മരണപ്പെട്ടത്.ഇന്നലെ വൈകുന്നേരം 3.30 ന് കുഴഞ്ഞുവീണ ദിവ്യയെ ഉടന്‍ തന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

മകന്‍: ആഷിന്‍.അച്ഛന്‍: പരേതനായ പയ്യരട്ട ദാമോദരന്‍. അമ്മ: കെ.നാരായണി.സഹോദരങ്ങള്‍: ദീപ(മുതുകുട), ദിലീപന്‍.പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് (ഏപ്രില്‍-1) ഉച്ചക്ക് 12 മണി മുതല്‍ പനങ്ങാട്ടൂരിലും 1 മണി മുതല്‍ ചെനയന്നൂരിലെ വീട്ടിലും പൊതുദര്‍ശനം.ശവസംസ്‌കാരം ഉച്ചക്ക് 2 മണിക്ക് നെല്ലിപ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തില്‍.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/350888/woman-collapses-and-dies-at-husbands-house-in-kannur)