---
title: "രക്തസാക്ഷി ഫണ്ട് വിവാദം ; കൂടുതൽ രേഖകൾ പുറത്ത് വിട്ട് വി.കുഞ്ഞികൃഷ്ണൻ"
english_title: "Martyrs Fund controversy; V. Kunjikrishnan releases more documents"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/350872/martyrs-fund-controversy-v-kunjikrishnan-releases-more-documents"
published_at: "2026-04-01T08:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cc8eb837521_Untitled-1_copy.jpg"
keywords: []
---

# രക്തസാക്ഷി ഫണ്ട് വിവാദം ; കൂടുതൽ രേഖകൾ പുറത്ത് വിട്ട് വി.കുഞ്ഞികൃഷ്ണൻ

> **Lead Summary:** രക്തസാക്ഷി ഫണ്ട് വിവാദത്തിൽ സിപിഎം വാദങ്ങൾ പൊളിയുന്ന തരത്തിൽ വി. കുഞ്ഞികൃഷ്ണ ന്റെ രണ്ടാമത്തെ പോസ്റ്റ്. നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്‌ഡി ഇട്ടതിന്റെ രേഖകകളാണ് പുറത്ത് വിട്ടത്.

## Article Content

രക്തസാക്ഷി ഫണ്ട് വിവാദത്തിൽ സിപിഎം വാദങ്ങൾ പൊളിയുന്ന തരത്തിൽ വി. കുഞ്ഞികൃഷ്ണ ന്റെ രണ്ടാമത്തെ പോസ്റ്റ്. നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്‌ഡി ഇട്ടതിന്റെ രേഖകകളാണ് പുറത്ത് വിട്ടത്.

രക്തസാക്ഷി ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ പിരിച്ച 40 ലക്ഷം രൂപ മുതിർന്ന നേതാക്കൾ സ്വന്തം പേരിൽ സ്ഥിരനിക്ഷേപം നടത്തിയെന്നാണ് പ്രധാന ആരോപണം. സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റിക്ക് കീഴിലുണ്ടായ രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കിയാണ് മുൻ ഏരിയ സെക്രട്ടറിയായിരുന്ന വി. കുഞ്ഞി കൃഷ്ണന്റെ പോസ്റ്റ്.

രക്തസാക്ഷി ധനരാജിൻ്റെ കുടുംബത്തെ സഹായിക്കാൻ പിരിച്ചെടുത്ത ലക്ഷ ക്കണക്കിന് രൂപ നേതാക്കൾ സ്വന്തം പേരിൽ സ്ഥിരനിക്ഷേപം നടത്തിയതിന്റെ ബാങ്ക് രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

തെരഞ്ഞെടുപ്പ് കാലത്ത് പുറത്തുവിട്ട ഈ രേഖകൾ സിപിഎമ്മിന്റെ മുൻ വാദങ്ങളെയെല്ലാം പൊളിക്കുന്ന തരത്തിലാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/350872/martyrs-fund-controversy-v-kunjikrishnan-releases-more-documents)