---
title: "മാഹിയിൽ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ നിന്നും പുക ;  യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്, കാർ കത്തിനശിച്ചു."
english_title: "Smoke billowed from inside a car driving in Mahe; passengers barely escaped, car burned to the ground."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/350850/smoke-billowed-from-inside-a-car-driving-in-mahe-passengers-barely-escaped-car-burned-to-the-ground"
published_at: "2026-03-31T23:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cc058598a54_Untitled-3_copy.jpg"
keywords: []
---

# മാഹിയിൽ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ നിന്നും പുക ;  യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്, കാർ കത്തിനശിച്ചു.

> **Lead Summary:** മാഹി കലാഗ്രാമത്തിന് സമീപം ഓടിക്കൊണ്ടിരുന്ന കാർ ഭാഗികമായി കത്തി നശിച്ചു. ഉത്തർപ്രദേശിൽ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന സംഘം സഞ്ചരിച്ച ടൊയോട്ട ഫോർച്യൂണർ കാറാണ് അപകടത്തിൽപ്പെട്ടത്. യു.പി 80 ഡി.എം 0004 എന്ന നമ്പരിലുള്ള കാറിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് രാത്രി 9 മണിയോടെയായിരുന്നു സംഭവം.

## Article Content

മാഹി കലാഗ്രാമത്തിന് സമീപം ഓടിക്കൊണ്ടിരുന്ന കാർ ഭാഗികമായി കത്തി നശിച്ചു. ഉത്തർപ്രദേശിൽ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന സംഘം സഞ്ചരിച്ച ടൊയോട്ട ഫോർച്യൂണർ കാറാണ് അപകടത്തിൽപ്പെട്ടത്. യു.പി 80 ഡി.എം 0004 എന്ന നമ്പരിലുള്ള കാറിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് രാത്രി 9 മണിയോടെയായിരുന്നു സംഭവം.

ഓടിക്കൊണ്ടിരിക്കെ കാറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കാറിനകത്തുണ്ടായിരുന്ന മൂന്ന് പേർ ഉടൻ കാർ നിർത്തി പുറത്തിറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായത്. വിവരം അറിയിച്ചതിനെ തുടർന്ന് മാഹി ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. സംഭവസമയത്ത് സമീപത്ത് മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ തീ പടരുന്നത് തടയാനായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/350850/smoke-billowed-from-inside-a-car-driving-in-mahe-passengers-barely-escaped-car-burned-to-the-ground)