---
title: "പാനൂരിൽ നഗരമധ്യത്തിൽ ജ്വല്ലറിയിൽ തീപ്പിടുത്തം ; ഫയർഫോഴ്സിന്റെ ഇടപെടലിൽ വൻ നാശനഷ്ടമൊഴിവായി."
english_title: "Fire breaks out at a jewelry store in the city center of Panur; Fire Force intervention averts major damage."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/350835/fire-breaks-out-at-a-jewelry-store-in-the-city-center-of-panur-fire-force-intervention-averts-major-damage"
published_at: "2026-03-31T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cbe36dceb47_Untitled-1_copy.jpg"
keywords: []
---

# പാനൂരിൽ നഗരമധ്യത്തിൽ ജ്വല്ലറിയിൽ തീപ്പിടുത്തം ; ഫയർഫോഴ്സിന്റെ ഇടപെടലിൽ വൻ നാശനഷ്ടമൊഴിവായി.

> **Lead Summary:** പാനൂർ: പാനൂരിൽ നഗരമധ്യത്തിൽ ജ്വല്ലറിയിൽ തീപ്പിടുത്തം പാനൂർ ജംഗ്ഷനിലെ ശശീന്ദ്ര ജ്വല്ലറിയിലാണ് സംഭവം.ഇന്ന് വൈകീട്ട് 6.50ന് ജ്വല്ലറിക്കകത്തെ മുറിയിലുണ്ടായിരുന്ന

## Article Content

പാനൂർ: പാനൂരിൽ നഗരമധ്യത്തിൽ ജ്വല്ലറിയിൽ തീപ്പിടുത്തം പാനൂർ ജംഗ്ഷനിലെ ശശീന്ദ്ര ജ്വല്ലറിയിലാണ് സംഭവം.ഇന്ന് വൈകീട്ട് 6.50ന് ജ്വല്ലറിക്കകത്തെ മുറിയിലുണ്ടായിരുന്ന

ജനറേറ്ററിന് തീപിടിക്കുകയായിരുന്നു. ജീവനക്കാർ ഉടൻ ഫയർ എസ്റ്റിഗ്യൂഷർ ഉപയോഗിച്ച് തീ അണക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണ വിധേയമായില്ല.വിവരമറിഞ്ഞ് പാനൂരിൽ നിന്നുംസീനിയർ ഫയർ & റസ്ക്യു ഓഫീസർ കെ.പി നിരൂപിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ

ടി.പി പ്രജീഷ്, വി.അഖിൽ,എം. അജീഷ്,ഡ്രൈവർ കെ.ബിജു,ഹോം ഗാർഡ്പി.ഷാജി എന്നിവർ സ്ഥലത്തെത്തി വൈദ്യുതി വിച്ഛേദിച്ച് തീയണക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനിടയാക്കിയതെന്ന് സംശയിക്കുന്നു.

ഏതാണ്ട് ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ജ്വല്ലറി ഉടമ ശശീന്ദ്രൻ പറഞ്ഞു. സംഭവത്തെ തുടർന്ന് പാനൂർ - ചമ്പാട് റോഡിൽ അല്പസമയം ഗതാഗത തടസ്സമുണ്ടായി. പാനൂർ പൊലീസും സ്ഥലത്തെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/350835/fire-breaks-out-at-a-jewelry-store-in-the-city-center-of-panur-fire-force-intervention-averts-major-damage)