---
title: "സി പി എം പ്രവർത്തകൻ അരിയിൽ മോഹനൻ വധശ്രമക്കേസ് ; മുസ്ലിം ലീഗ് പ്രവർത്തകന് 11 വർഷം തടവും,പിഴയും"
english_title: "CPM activist Ariyil Mohanan attempted murder case; Muslim League activist gets 11 years in prison and fine"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/350685/cpm-activist-ariyil-mohanan-attempted-murder-case-muslim-league-activist-gets-11-years-in-prison-and-fine"
published_at: "2026-03-30T22:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69caad9a9f6c4_images.jfif"
keywords: []
---

# സി പി എം പ്രവർത്തകൻ അരിയിൽ മോഹനൻ വധശ്രമക്കേസ് ; മുസ്ലിം ലീഗ് പ്രവർത്തകന് 11 വർഷം തടവും,പിഴയും

> **Lead Summary:** അരിയിൽ ഷുക്കൂർ വധത്തെത്തുടർന്നുണ്ടായ അക്രമത്തിൽ പരിക്കേറ്റ് സി.പി.എം പ്രവർത്തകൻ മരിച്ച സംഭവത്തിൽ മുസ്ലിംലീഗുകാരന് 11 വർഷം തടവും പിഴയും. അരിയിൽ കുതിരപ്പുറത്തെ വള്ള്യാൽ മോഹനൻ വധശ്രമക്കേസിൽ കുതിരപ്പുറത്തെ മൊട്ടേമ്മൽ വീട്ടിൽ മുഹമ്മദ് സാലിയെ ആണ് തലശേരി ഒന്നാം അഡീ. സെഷൻസ് ജഡ്‌ജ് ഫിലിപ്പ് തോമസ് ശിക്ഷിച്ചത്. കേസിൽ പ്രതികളായ എം.കെ.റഹൂഫ്, കണ്ണങ്കിൽ സക്കരിയ,അബ്‌ദുൽ സമദ്, എം.കെ.യഹ്‌യ, ജീവൻ എന്നിവരെ കോടതി വെറുതെവിട്ടു.

## Article Content

അരിയിൽ ഷുക്കൂർ വധത്തെത്തുടർന്നുണ്ടായ അക്രമത്തിൽ പരിക്കേറ്റ് സി.പി.എം പ്രവർത്തകൻ മരിച്ച സംഭവത്തിൽ മുസ്ലിംലീഗുകാരന് 11 വർഷം തടവും പിഴയും. അരിയിൽ കുതിരപ്പുറത്തെ വള്ള്യാൽ മോഹനൻ വധശ്രമക്കേസിൽ കുതിരപ്പുറത്തെ മൊട്ടേമ്മൽ വീട്ടിൽ മുഹമ്മദ് സാലിയെ ആണ് തലശേരി ഒന്നാം അഡീ. സെഷൻസ് ജഡ്‌ജ് ഫിലിപ്പ് തോമസ് ശിക്ഷിച്ചത്. കേസിൽ പ്രതികളായ എം.കെ.റഹൂഫ്, കണ്ണങ്കിൽ സക്കരിയ,അബ്‌ദുൽ സമദ്, എം.കെ.യഹ്‌യ, ജീവൻ എന്നിവരെ കോടതി വെറുതെവിട്ടു.

2012 ഫെബ്രുവരി 21ന് രാവിലെ 9.30 ഓടെയാണ് സംഭവം. മോഹനൻ്റെ വീട്ടിൽ അതിക്രമിച്ചുകയറിയ മുഹമ്മദ് സാലിയും സംഘവും അക്രമം നടത്തുകയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച മോഹനനെ പിന്തുടർന്ന് വീടിനടുത്തുള്ള കുറ്റിക്കാട്ടിൽ വെച്ച് ഇരുമ്പ് വടികൊണ്ട് തലക്കും ശരീരമാസകലവും അടിച്ചുപരിക്കേൽപ്പിച്ചു. അക്രമത്തിന് ശേഷം ശരീരം തളർന്ന് കിടപ്പിലായ മോഹനൻ നാലു മാസം മുമ്പാണ് മരിച്ചത്.

മുഹമ്മദ് സാലിക്ക് വിവിധ വകുപ്പുകളി ലായി 11 വർഷവും ഒമ്പത് മാസവും തടവും 27,000 രൂപ പിഴയും ഒടുക്കാനാണ് ശിക്ഷിച്ചത്. പിഴത്തുക മോഹനൻ്റെ ഭാര്യ പി.പി രാധക്കും, മകൻ മിഥുനും നൽകാനും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനുവേണ്ടി അഡീ. പ്രോസിക്യൂട്ടർ ഇ.ജയറാംദാസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/350685/cpm-activist-ariyil-mohanan-attempted-murder-case-muslim-league-activist-gets-11-years-in-prison-and-fine)