---
title: "കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക് ; സുരക്ഷാ ഭീഷണിയെ തുടർന്ന് കതിരൂർ ആറാംമൈലിലെ ഹോട്ടൽ ഒമാസും പൊതുജന രോഷത്തെ തുടർന്ന്  അടച്ചു പൂട്ടി"
english_title: "Children escaped with a bang; Hotel Omas in Kathiroor 6th Mile also closed following public outrage following security threats"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/350683/children-escaped-with-a-bang-hotel-omas-in-kathiroor-6th-mile-also-closed-following-public-outrage-following-security-threats"
published_at: "2026-03-30T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69caac22ebdc8_Untitled-2_copy.jpg"
keywords: []
---

# കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക് ; സുരക്ഷാ ഭീഷണിയെ തുടർന്ന് കതിരൂർ ആറാംമൈലിലെ ഹോട്ടൽ ഒമാസും പൊതുജന രോഷത്തെ തുടർന്ന്  അടച്ചു പൂട്ടി

> **Lead Summary:** പാനൂർ : കോട്ടയം ഗ്രാമ പഞ്ചായത്തിലെ ആറാം മൈൽ കുന്നിനുമീത്തലിൽ പ്രവർത്തിക്കുന്ന ഒമാസ് ഹോട്ടൽ കോട്ടയം ഗ്രാമപഞ്ചായത്ത് അടച്ചുപൂട്ടി. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ കെട്ടിടത്തിന്റെ മുകൾ ഭാഗത്ത് നിർമ്മിച്ച അനധികൃത നിർമ്മിണത്തിന്റെ സിമന്റ് കട്ടകൾ ഒമാസ് കെട്ടിടത്തിന്റെ പിറകിലുള്ള വീട്ട് മുറ്റത്ത് പതിച്ചതോടെയാണ് പൊതുജന രോഷമുയർന്നത്. വെള്ളിയാഴ്ച

## Article Content

പാനൂർ : കോട്ടയം ഗ്രാമ പഞ്ചായത്തിലെ ആറാം മൈൽ കുന്നിനുമീത്തലിൽ പ്രവർത്തിക്കുന്ന ഒമാസ് ഹോട്ടൽ കോട്ടയം ഗ്രാമപഞ്ചായത്ത് അടച്ചുപൂട്ടി. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ കെട്ടിടത്തിന്റെ മുകൾ ഭാഗത്ത് നിർമ്മിച്ച അനധികൃത നിർമ്മിണത്തിന്റെ സിമന്റ് കട്ടകൾ ഒമാസ് കെട്ടിടത്തിന്റെ പിറകിലുള്ള വീട്ട് മുറ്റത്ത് പതിച്ചതോടെയാണ് പൊതുജന രോഷമുയർന്നത്. വെള്ളിയാഴ്ച

വീട്ട് മുറ്റത്ത് നിന്ന് കളിച്ച് കൊണ്ടിരുന്ന പിഞ്ചു കുട്ടികൾ ചെറിയ രീതിയിലുള്ള കാറ്റും മഴയും കാരണം വീട്ടിന്റെ ഉള്ളിലേക്ക് കയറിയത് കൊണ്ട് മാത്രമാണ് വലിയ ദുരന്തമൊഴിവായത്.

കെട്ടിടത്തിന്റെ അപകടാവസ്ഥ കണ്ട് വീട്ടുകാർ പലതവണ ഹോട്ടൽ മാനേജ്മെന്റിനെ സമീപിച്ചപ്പോൾ മുറ്റത്ത് ഇറങ്ങാതെ ശ്രദ്ധിക്കാൻ ആയിരുന്നത്രെ മറുപടിയെന്ന് വീട്ടുകാർ ആരോപിക്കുന്നു.

സംഭവം അറിഞ്ഞ് നാട്ടുകാർ സംഘടിച്ചതോടെ കോട്ടയം ഗ്രാമ പഞ്ചായത്ത്‌ അധികാരികളും, കതിരൂർ പോലീസും സ്ഥലത്തെത്തി. പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ നിർമ്മിച്ച കെട്ടിടം പൊളിച്ച് മാറ്റിയതിന് ശേഷം പഞ്ചായത്തിന്റെ നിയമപരമായ പരിശോധനകൾ പൂർത്തിയാകുന്നത് വരെ ഹോട്ടലിന്റെ പ്രവർത്തനം നിർത്തിവെക്കാൻ കോട്ടയം പഞ്ചായത്ത്‌ അധികൃതർ ഉത്തരവിറക്കി. എന്നാൽ ഇതിന് പിന്നാലെയും ഹോട്ടൽ തുറക്കാൻ മാനേജ്മെന്റ് ശ്രമം നടത്തിയെന്നും ആരോപണമുണ്ട്. നാട്ടുകാർ സംഘടിച്ചെത്തി ഈ ശ്രമം തടയുകയായിരുന്നു. നേരത്തെ പൊതുജനാരോഗ്യത്തിനടക്കം ഭീഷണിയായതിനെ തുടർന്ന് പൂക്കോത്തെ ഹോട്ടൽ ഒമാസ് പാനൂർ നഗരസഭ അടച്ചു പൂട്ടിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/350683/children-escaped-with-a-bang-hotel-omas-in-kathiroor-6th-mile-also-closed-following-public-outrage-following-security-threats)