---
title: "ജനമനസുകളിൽ കുതിപ്പ് തുടർന്ന് പി.കെ പ്രവീൺ ; സ്ഥാനാർത്ഥിയെ കാത്ത് നിരവധിയാളുകൾ"
english_title: "PK Praveen continues to gain popularity; many people are waiting for the candidate"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/350663/pk-praveen-continues-to-gain-popularity-many-people-are-waiting-for-the-candidate"
published_at: "2026-03-30T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca7f6cafe51_Untitled-1_copy.jpg"
keywords: []
---

# ജനമനസുകളിൽ കുതിപ്പ് തുടർന്ന് പി.കെ പ്രവീൺ ; സ്ഥാനാർത്ഥിയെ കാത്ത് നിരവധിയാളുകൾ

> **Lead Summary:** സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻ്റെ കരുത്തനായ നേതാവ് പി ആർ കുറുപ്പിൻ്റെ സ്മരണ കളിരമ്പുന്ന പുത്തൂരിൻ്റെ മണ്ണിലൂടെയായിരുന്നു കൂത്തുപറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി കെ പ്രവീണിൻ്റെ തിങ്കളാഴ്ചത്തെ പര്യടനം. ചെണ്ടയാട് കുന്നുമ്മലിൽ നിന്നാണ് പര്യടനം ആരംഭിച്ചത്.

## Article Content

സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻ്റെ കരുത്തനായ നേതാവ് പി ആർ കുറുപ്പിൻ്റെ സ്മരണ കളിരമ്പുന്ന പുത്തൂരിൻ്റെ മണ്ണിലൂടെയായിരുന്നു കൂത്തുപറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി കെ പ്രവീണിൻ്റെ തിങ്കളാഴ്ചത്തെ പര്യടനം. ചെണ്ടയാട് കുന്നുമ്മലിൽ നിന്നാണ് പര്യടനം ആരംഭിച്ചത്.

പി കെ പ്രവീണിൻ്റെ ജന്മനാട്ടിൽ, വീടിനടുത്ത് പുത്തൂർ ക്ലബ്ബിന് സമീപമുള്ള സ്വീകരണ കേന്ദ്രത്തിൽ നൂറുക്കണക്കിനാളുകളാണ് തടിച്ചുകൂട്ടിയത്. കെ പി മോഹനൻ എംഎൽഎ യുടെ ഭാര്യ ഹേമജയടക്കമുള്ളവരും സ്വീകരണ കേന്ദ്രത്തിലെത്തി. സ്വീകരണ കേന്ദ്രങ്ങളിൽ കെ കെ സുധീർകുമാർ, വി ഷിജിത്ത്, കെ ടി ഷമീർ, ജയചന്ദ്രൻ കരിയാട്, വി പി മുഹമ്മദ് റാഫി, വി പി യദുകൃഷ്ണ,കെ ബാബുരാജ്, കെ സുരേഷ് ബാബു, എം കെ പ്രേമചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ പി മോഹനൻ എം എൽ എ, കെ ഇ കുഞ്ഞബ്ദുള്ള, രവീന്ദ്രൻ കുന്നോത്ത്,ഒ പി ഷീജ,കെ പി യുസഫ്,രാമചന്ദ്രൻ ജോൽസന, കെ മുകുന്ദൻ,കെ ടി രാഗേഷ്,പി ദിനേശൻ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.

രാവിലെ വീടുകളും, സ്ഥാപനങ്ങളും കേന്ദ്രീകരിച്ചായിരുന്നു സന്ദർശനം. വലിയ വെളിച്ചം മരിയം അപ്പാരൽ പാർക്കിലും, റബ്കോയിലുമെത്തി തൊഴിലാളികളെ കണ്ടുവോട്ടഭ്യർഥിച്ചു. കോട്ടയം പഞ്ചായത്ത് ഓഫീസിലും, കൂത്തുപറമ്പ് നഗരസഭ കാര്യാലയത്തിലും സ്ഥാനാർഥി യെത്തി.കോട്ടയം,കൂത്തുപറമ്പ് ടൗണിലെ കച്ചവട സ്ഥാപനങ്ങളിൽ കയറി വോട്ടർമാരെ കണ്ടു. കണക്കുകൂട്ടലുകളെ ഭേദിച്ചു വൻ ഭൂരിപക്ഷത്തിൽ കൂത്തുപറമ്പ് എന്ന ഇടതുകോട്ട യിൽ പി കെ പ്രവീൺ വെന്നികൊടി പാറിക്കും എന്നതിൻ്റെ വ്യക്തമായ സൂചനയാണ് സ്വീകരണ കേന്ദ്രങ്ങളിലും, പാതയോരങ്ങളിലും തടിച്ചു കൂടുന്ന ജനക്കൂട്ടം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/350663/pk-praveen-continues-to-gain-popularity-many-people-are-waiting-for-the-candidate)