---
title: "പന്തക്കൽ കോപ്പാലത്ത് ചെക്ക്പോസ്റ്റിൽ നിരോധിത പുകയില ഉല്പന്ന വേട്ട ;  ബീഹാർ സ്വദേശി  പിടിയിൽ."
english_title: "Banned tobacco products seized at Kopalam check post in Panthakkal; Bihar native arrested."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/350583/banned-tobacco-products-seized-at-kopalam-check-post-in-panthakkal-bihar-native-arrested"
published_at: "2026-03-30T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca1cf23075f_Untitled-13_copy.jpg"
keywords: []
---

# പന്തക്കൽ കോപ്പാലത്ത് ചെക്ക്പോസ്റ്റിൽ നിരോധിത പുകയില ഉല്പന്ന വേട്ട ;  ബീഹാർ സ്വദേശി  പിടിയിൽ.

> **Lead Summary:** പന്തക്കൽ കോപ്പാലം ചെക്ക് പോസ്റ്റിൽ വച്ച് 162 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. രാത്രി സംശയാസ്പദ സാഹചര്യത്തിൽ കണ്ട യുവാവിന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് നിരോധിത പുകയില ഉല്പന്നങ്ങൾ കണ്ടത്.

## Article Content

പന്തക്കൽ കോപ്പാലം ചെക്ക് പോസ്റ്റിൽ വച്ച് 162 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. രാത്രി സംശയാസ്പദ സാഹചര്യത്തിൽ കണ്ട യുവാവിന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് നിരോധിത പുകയില ഉല്പന്നങ്ങൾ കണ്ടത്.

സംഭവവുമായി ബന്ധപ്പെട്ട് ബീഹാർ സ്വദേശി മുനസീർ ആലത്തെ പന്തക്കൽ എസ്.ഐ തമിഴരസൻ, എ.എസ്.ഐ സുജിത്ത് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/350583/banned-tobacco-products-seized-at-kopalam-check-post-in-panthakkal-bihar-native-arrested)