---
title: "പത്തു വർഷക്കാലം കേരളത്തിൽ നടന്നത് വികസന വിപ്ലവം ; കൂത്തുപറമ്പിലും ഭരണത്തുടർച്ച ഉറപ്പെന്ന് പന്ന്യൻ രവീന്ദ്രൻ"
english_title: "A development revolution took place in Kerala for ten years; Panniyan Raveendran says continuity of power is assured in Koothuparam too"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/350561/a-development-revolution-took-place-in-kerala-for-ten-years-panniyan-raveendran-says-continuity-of-power-is-assured-in-koothuparam-too"
published_at: "2026-03-30T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca0ebceea96_Untitled-9_copy.jpg"
keywords: []
---

# പത്തു വർഷക്കാലം കേരളത്തിൽ നടന്നത് വികസന വിപ്ലവം ; കൂത്തുപറമ്പിലും ഭരണത്തുടർച്ച ഉറപ്പെന്ന് പന്ന്യൻ രവീന്ദ്രൻ

> **Lead Summary:** പത്തുവർഷക്കാലം വികസന വിപ്ലവം തീർത്തുകൊണ്ട് സാധാരണ ജനങ്ങളെ ചേർത്തുപിടിച്ചുള്ള ഭരണമാണ് ഇടതുപക്ഷ മുന്നണി കാഴ്ച വച്ചതെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രൻ.

## Article Content

പത്തുവർഷക്കാലം വികസന വിപ്ലവം തീർത്തുകൊണ്ട് സാധാരണ ജനങ്ങളെ ചേർത്തുപിടിച്ചുള്ള ഭരണമാണ് ഇടതുപക്ഷ മുന്നണി കാഴ്ച വച്ചതെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രൻ.

പെൻഷൻ 2000ആക്കിയതും 5ലക്ഷത്തിലധികം പേർക്ക് വീട് നൽകിയതും മാത്രമല്ല സാധാരണ ജന വിഭാഗങ്ങളെയെല്ലാം ചേർത്തു പിടിച്ചുകൊണ്ട് അവർക്ക് ജീവിത സൗകര്യമൊരുക്കിയ ഭരണമാണ് കേരളത്തിലുണ്ടായതെന്നും, കൂത്തുപറമ്പിലും ഭരണത്തുടർച്ച ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ചെറുവാഞ്ചേരിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ. പ്രവീണിന്റെ

തെരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു പന്ന്യൻ.ആർജെഡി ദേശീയ സെക്രട്ടറി ഡോ. വർഗീസ് ജോർജ്, പി.ഹരീന്ദ്രൻ, കെ.ലീല,വി.പി.മോഹനൻ, എൻ. സുരാജ് എന്നിവർ പ്രസംഗിച്ചു. പന്ന്യാേടൻ ചന്ദ്രൻ അധ്യക്ഷത വഹിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/350561/a-development-revolution-took-place-in-kerala-for-ten-years-panniyan-raveendran-says-continuity-of-power-is-assured-in-koothuparam-too)