---
title: "ഡ്രൈവിങ് ലൈസൻസ് കാലാവധി കഴിഞ്ഞാലും 30 ദിവസം ഉപയോഗിക്കാം ; മോട്ടോർ വാഹന നിയമത്തിലെ  20 മാറ്റങ്ങൾ അറിയാം "
english_title: "Driving license can be used for 30 days even after expiry; Know 20 changes in Motor Vehicle Act"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/350551/driving-license-can-be-used-for-30-days-even-after-expiry-know-20-changes-in-motor-vehicle-act"
published_at: "2026-03-30T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca09726a04e_Untitled-4_copy.jpg"
keywords: []
---

# ഡ്രൈവിങ് ലൈസൻസ് കാലാവധി കഴിഞ്ഞാലും 30 ദിവസം ഉപയോഗിക്കാം ; മോട്ടോർ വാഹന നിയമത്തിലെ  20 മാറ്റങ്ങൾ അറിയാം 

> **Lead Summary:** ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി തീർന്നാലും 30 ദിവസംവരെ അതുപയോഗിക്കാൻ അനുമതിനൽകി മോട്ടോർവാഹന നിയമത്തിൽ ഭേദഗതിവരുത്തി കേന്ദ്രം.

## Article Content

ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി തീർന്നാലും 30 ദിവസംവരെ അതുപയോഗിക്കാൻ അനുമതിനൽകി മോട്ടോർവാഹന നിയമത്തിൽ ഭേദഗതിവരുത്തി കേന്ദ്രം.

ഇക്കാലയളവിൽ ലൈസൻസ് പുതുക്കാൻ അധികഫീസ് നൽകേണ്ട. ലൈസൻസ് കാലാവധി തീരുന്നതിന് ഒരു വർഷംമുൻപ് പുതുക്കിയാൽ കാലാവധി തീരുന്ന തീയതിമുതൽക്കാകും പ്രാബല്യം.

കാലാവധി തീർന്നശേഷമാണ് പുതുക്കുന്നതെങ്കിൽ ആ തീയതിമുതൽക്കാകും പ്രാബല്യം. മോട്ടോർ വാഹനനിയമത്തിൽ മാത്രം 20 ഭേദഗതികളാണ് ലോക്സഭയിൽ വാണിജ്യ സഹമന്ത്രി ജിതിൻ പ്രസാദ അവതരിപ്പിച്ച ജൻ വിശ്വാസ് ഭേദഗതി ബില്ല്‌ലിലുള്ളത്.

നിയമലംഘനങ്ങളെ ക്രിമിനൽ കുറ്റകൃത്യങ്ങളിൽനിന്നൊഴിവാക്കിയും ശിക്ഷ ലഘൂകരിച്ചും 23 മന്ത്രാലയങ്ങൾക്ക് കീഴിലെ 79 കേന്ദ്ര നിയമങ്ങളിലായി 784 ഭേദഗതികൾ വരുത്തുന്നതാണ് ജൻ വിശ്വാസ് ഭേദഗതി ബിൽ. 79 കേന്ദ്രനിയമങ്ങളുടെ കൂട്ടത്തിലാണ് 1988-ലെ മോട്ടോർവാഹന നിയമവും ഉൾപ്പെട്ടത്.

കഴിഞ്ഞവർഷം അവതരിപ്പിച്ച ബിൽ സെലക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിട്ടിരുന്നു. സെലക്ട് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീണ്ടും ഭേദഗതി വരുത്തിയാണിപ്പോൾ പുതിയ ബിൽ കൊണ്ടുവന്നത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/350551/driving-license-can-be-used-for-30-days-even-after-expiry-know-20-changes-in-motor-vehicle-act)