---
title: "ശ്രദ്ധിക്കൂ, ഹോം വോട്ടിംഗിന് ഇന്ന് മുതൽ ജില്ലയിൽ തുടക്കം ;  ആകെ 19,276  വോട്ടർമാർ "
english_title: "Attention, home voting begins in the district from today; total 19,276 voters"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/350544/attention-home-voting-begins-in-the-district-from-today-total-19276-voters"
published_at: "2026-03-30T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca0730913aa_Untitled-1_copy.jpg"
keywords: []
---

# ശ്രദ്ധിക്കൂ, ഹോം വോട്ടിംഗിന് ഇന്ന് മുതൽ ജില്ലയിൽ തുടക്കം ;  ആകെ 19,276  വോട്ടർമാർ 

> **Lead Summary:** ഉദ്യോഗസ്ഥ സംഘം വോട്ടറുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തി വാങ്ങുന്ന ഹോം വോട്ടിംഗ് ഇന്ന് ആരംഭിക്കും.

## Article Content

ഉദ്യോഗസ്ഥ സംഘം വോട്ടറുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തി വാങ്ങുന്ന ഹോം വോട്ടിംഗ് ഇന്ന് ആരംഭിക്കും.

കണ്ണൂർ ജില്ലയിൽ ആകെ 19,276 ഹോം വോട്ടിംഗ് അപേക്ഷകളാണ് അംഗീകരിച്ചിട്ടുള്ളത്. ഇതിൽ 14,138 പേർ 85 വയസിന് മുകളിൽ പ്രായമുള്ള വിഭാഗത്തിൽപ്പെട്ടവരും 5138 പേർ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുമാണ്.

ഇരിക്കൂർ മണ്ഡലത്തിലാണ് കൂടുതൽ ഹോം വോട്ടർമാർ-2204; കുറവ് അഴീക്കോടും-1308.ഹോം വോട്ടിനായി

203 ഉദ്യോഗസ്ഥ സംഘങ്ങളാണ് ജില്ലയിലുള്ളത്. റിസർവ് ആയി ഒരു നിയമസഭ മണ്ഡലത്തിൽ ഒന്ന് എന്ന തോതിൽ 11 സംഘങ്ങളുമുണ്ട്.

ഒരു സംഘത്തിൽരണ്ട് പോളിംഗ് ഓഫീസർമാർ, ഒരു മൈക്രോ ഒബ്സർവർ, ഒരു പോലീസ് ഓഫീസർ, ഒരു വീഡിയോഗ്രാഫർ എന്നിങ്ങനെ അഞ്ച് പേരാണുള്ളത്. സംഘത്തെ ബി.എൽ.ഒ അനുഗമിക്കും.നാളെരാവിലെ 10 മുതൽ വൈകീട്ട് 5 വരെയാണ് വോട്ടിംഗ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/350544/attention-home-voting-begins-in-the-district-from-today-total-19276-voters)