---
title: "നിയമസഭാ തിരഞ്ഞെടുപ്പ് ; വടകരയില്‍ ദ്രുതകര്‍മ സേന റൂട്ട് മാര്‍ച്ച് നടത്തി"
english_title: "Assembly elections; Rapid Action Force conducts route march in Vadakara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/350476/assembly-elections-rapid-action-force-conducts-route-march-in-vadakara"
published_at: "2026-03-29T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c92e76f3769_Untitled-1_copy.jpg"
keywords: []
---

# നിയമസഭാ തിരഞ്ഞെടുപ്പ് ; വടകരയില്‍ ദ്രുതകര്‍മ സേന റൂട്ട് മാര്‍ച്ച് നടത്തി

> **Lead Summary:** നിയമസഭ തിരഞ്ഞെടുപ്പിന്റെ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പോലീസും ദ്രുതകര്‍മ സേനയും സംയുക്തമായി വടകരയില്‍ റൂട്ട് മാര്‍ച്ച് നടത്തി.

## Article Content

നിയമസഭ തിരഞ്ഞെടുപ്പിന്റെ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പോലീസും ദ്രുതകര്‍മ സേനയും സംയുക്തമായി വടകരയില്‍ റൂട്ട് മാര്‍ച്ച് നടത്തി.

ജനങ്ങള്‍ക്ക് സമാധാനപരമായി വോട്ട് രേഖപ്പെടുത്താനുള്ള ആത്മവിശ്വാസം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് റൂട്ട് മാര്‍ച്ച്.

വരുംദിവസങ്ങളില്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വിവിധ മേഖലകളിലും റൂട്ട് മാര്‍ച്ച് നടക്കും. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്ന് ആരംഭിച്ച മാര്‍ച്ച് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/350476/assembly-elections-rapid-action-force-conducts-route-march-in-vadakara)