---
title: "പാനൂരിൽ ആധൂനിക സൗകര്യമുള്ള താലൂക്കാശുപത്രി യാഥാർത്ഥ്യമാക്കും, ഡയാലിസിസ് സെന്റർ പണിയും  ; കൂത്ത്പറമ്പ് മണ്ഡലത്തിൽ  800 കോടി രൂപയുടെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി  എൽഡിഎഫ് വികസന പത്രിക"
english_title: "A taluk hospital with modern facilities will be made a reality in Panur, a dialysis center will be built; LDF development manifesto with popular announcements of Rs 800 crore in Koothparamba constituency"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/350347/a-taluk-hospital-with-modern-facilities-will-be-made-a-reality-in-panur-a-dialysis-center-will-be-built-ldf-development-manifesto-with-popular-announcements-of-rs-800-crore-in-koothparamba-constituency"
published_at: "2026-03-28T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c7fa81b7184_Untitled-2_copy.jpg"
keywords: []
---

# പാനൂരിൽ ആധൂനിക സൗകര്യമുള്ള താലൂക്കാശുപത്രി യാഥാർത്ഥ്യമാക്കും, ഡയാലിസിസ് സെന്റർ പണിയും  ; കൂത്ത്പറമ്പ് മണ്ഡലത്തിൽ  800 കോടി രൂപയുടെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി  എൽഡിഎഫ് വികസന പത്രിക

> **Lead Summary:** പാനൂർ : 800 കോടി രൂപയുടെ വികസന പദ്ധതികളുമായി കൂത്തുപറമ്പ് മണ്ഡലം വികസനപത്രിക പ്രകാശനം ചെയ്തു.

## Article Content

പാനൂർ : 800 കോടി രൂപയുടെ വികസന പദ്ധതികളുമായി കൂത്തുപറമ്പ് മണ്ഡലം വികസനപത്രിക പ്രകാശനം ചെയ്തു.

എൽ.ഡി.എഫ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ കെ.പി.മോഹനൻ എം.എൽ.എ സ്ഥാനാർത്ഥി പി.കെ.പ്രവീണിന് നൽകി പ്രകാശനം നിർവ്വഹിച്ചു.

.കെ.ധനഞ്ജയൻ, , സ്ഥാനാർത്ഥി കെ.ഇ.കുഞ്ഞബ്ദുള്ള, രവീന്ദ്രൻ കുന്നോത്ത്, കെ.വി.രജീഷ്, കെ. മനോജ്, കെ.ടി.രാഗേഷ്, കെ.പി.യുസഫ്, കെ.രാമചന്ദ്രൻ ജ്യോത്സന, കെ.മുകുന്ദൻ, മൊയ്തു പത്തായത്തിൽ, കെ.പി. ചന്ദ്രൻ മാസ്റ്റർ,പി.ദിനേശൻ, ടി.പി.അനന്തൻ എന്നിവർ പങ്കെടുത്തുകഴിഞ്ഞ 10 വർഷക്കാലത്തിനിടയിൽ മണ്ഡലത്തിലെ ആരോഗ്യ , വിദ്യാഭ്യാസ, പശ്ചാത്തല, സാംസ്ക്കാരിക - കായിക മേഖലയിൽ നടപ്പാക്കിയ വികസന മുന്നേറ്റത്തിൻ്റെ തുടർച്ചയും, ഭാവിയിൽ മണ്ഡലത്തിൽ നടപ്പാക്കാനാനുദ്ദേശിക്കുന്ന വികസന പദ്ധതികളും ഉൾപ്പെട്ട വികസന രേഖയാണ് പ്രകാശനം ചെയ്തത്.

ആധുനിക സൗകര്യങ്ങളോടെയുള്ള പാനൂർ താലൂക്ക് ആശുപത്രി യാഥാർത്ഥ്യമാക്കുകയെന്നതാണ് പ്രധാനപ്പെട്ട ലക്ഷ്യം.മണ്ഡലത്തിലെ പ്രധാന റോഡുകൾ മെക്കാഡം റോഡാക്കുക, തുരുത്തി മുക്ക് - കല്ലാച്ചേരി കടവ് പാലംപൂർത്തിയാക്കുക, പാനൂർ - കൂത്തുപറമ്പ്

പട്ടണങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ റിംഗ് റോഡ് യാഥാർത്ഥ്യമാക്കുക, പെരിങ്ങത്തൂർ -പാനൂർ_ കൂത്തുപറമ്പ് വിമാനത്താവള റോഡ് യാഥർത്ഥ്യമാക്കും, പാനൂരിൽ ഡയാലിസിസ് സെൻറർ ആരംഭിക്കും, കിടത്തി ചികിത്സാ സൗകര്യമുള്ള ആയുർവേദ ആശു പത്രി നിർമ്മിക്കും.വിദ്യാലയങ്ങളുടെ അക്കാദമിക് ,ഭൗതിക പശ്ചാത്തല സൗകര്യം കൂടുതൽ മെച്ചപ്പെടുത്തും, കൂത്തുപറമ്പിൽ 10.65 ഏക്കർ

സ്ഥലത്ത് അത്യാധുനിക സൗകര്യത്തോടെ ബസ് ടെർമിനൽ നിർമ്മാണം പൂർത്തീകരിക്കും. പ്രവാസി ക്ഷേമവികസന പദ്ധതി നടപ്പിലാക്കാനുള്ള നടപടി സ്വീകരിക്കും. കാർഷിക- വ്യവസായിക മേഖലയിൽ നവീന പദ്ധതികൾ ആവിഷ്ക്കരിക്കും. തുടങ്ങി നിരവധി പദ്ധതികളാണ് വികസനപത്രികയിൽ ഉൾപ്പെട്ടിരിക്കുന്നത് .10 വർഷത്തിനിടയിൽ നടന്ന വികസന പ്രവർത്തനത്തിൻ

തെക്കെ പാനൂരിൽ താലൂക്ക് ആശുപത്രി നിർമ്മാണ സ്ഥലമെടുപ്പ് നടപടി പൂർത്തിയായി, ഐ. എച്ച്.ആർ.ഡി.കോളേജിന്യം, ഐടി ഐക്കും സ്വന്തം കെട്ടിടം നിർമ്മിച്ചു.വിവിധ സ്ഥലങ്ങളിൽ വെൽനസ് സെൻ്ററുകൾ ആരംഭിച്ചു.എല്ലാ പഞ്ചായത്തിലും ഹോമിയോ ഡിസ്പൻസറി, പാട്യത്തും, കോട്ടയത്തും യുനാനി ക്ലിനിക്ക്, ജ്യോതിസ് പദ്ധതിയിലൂടെ 147 വിദ്യായങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി, പിഡബ്ല്യുഡി റോഡുകൾ മെക്കാഡം റോഡുകളാക്കി., കൂത്തുപറമ്പിൽ സ്മാർട്ട് കൃഷിഭവൻ ആരംഭിച്ചു.വ്യവസായ പാർക്കിനായി 506 ഏക്കർ ഭൂമി ഏറ്റെടുത്തു.തുടങ്ങി മണ്ഡലത്തിൽ 10 വർഷത്തിനിടെ ഇടത് മുന്നണി നടപ്പാക്കിയ പദ്ധതികളെക്കുറിച്ചും ഇടത് മുന്നണി നേതാക്കൾ വിശദീകരിച്ചു.തുടർന്നും വൻ വികസനം നടത്താൻ ഇടത് മുന്നണി സ്ഥാനാർത്ഥി പി.കെ.പ്രവീണിനെ വിജയിപ്പിക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/350347/a-taluk-hospital-with-modern-facilities-will-be-made-a-reality-in-panur-a-dialysis-center-will-be-built-ldf-development-manifesto-with-popular-announcements-of-rs-800-crore-in-koothparamba-constituency)