---
title: "പ്രശസ്ത സോപാന സംഗീതജ്ഞൻ ഞരളത്ത് ഹരിഗോവിന്ദൻ മുസ്ലീം ലീഗിൽ ചേർന്നു"
english_title: "Renowned Sopana musician Njaralath Harigovindan joins Muslim League"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/350291/renowned-sopana-musician-njaralath-harigovindan-joins-muslim-league"
published_at: "2026-03-28T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c7a33d25ac5_Untitled-13_copy.jpg"
keywords: []
---

# പ്രശസ്ത സോപാന സംഗീതജ്ഞൻ ഞരളത്ത് ഹരിഗോവിന്ദൻ മുസ്ലീം ലീഗിൽ ചേർന്നു

> **Lead Summary:** പ്രശസ്‌ത സോപാനസംഗീതജ്ഞൻ ഞെരളത്ത് രാമ പൊതുവാളിൻ്റെ മകനും, സോപാന സംഗീതജ്ഞനുമായ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിംലീഗിൽ ചേർന്നു.

## Article Content

പ്രശസ്‌ത സോപാനസംഗീതജ്ഞൻ ഞെരളത്ത് രാമ പൊതുവാളിൻ്റെ മകനും, സോപാന സംഗീതജ്ഞനുമായ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിംലീഗിൽ ചേർന്നു.

രാവിലെ പാണക്കാട് കൊടപ്പനക്കുന്നി ലെത്തി ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളിൽ നിന്നാണ് അദേഹം മുസ്ലിംലീഗ് അംഗത്വം സ്വീകരിച്ചത്. വിശ്വമാനവികത ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ് മുസ്ലിംലീഗ് എന്നതിനാലാണ് അതിൽ ചേരുന്നതെന്ന് ഹരിഗോവിന്ദൻ പറഞ്ഞു.

വാക്കിലല്ല, പ്രവർത്തിയിൽ മാനവികത സൂക്ഷിക്കുന്ന പാർട്ടിയാണ് മുസ്ലിംലീഗ്. താൻ ഏതെങ്കിലും പാർട്ടിയിൽ ചേരുകയാണെങ്കിൽ അത് മുസ്ലിംലീഗിലായിരിക്കുമെന്ന് പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പുതന്നെ പലവേദികളിലും താൻ വിശദീകരിച്ചിട്ടു ണ്ടെന്നും ഹരിഗോവിന്ദൻ പറഞ്ഞു.

പുരോഗമനം എന്നുപറയുന്നത് കാര്യസാധ്യത്തിനു വേണ്ടിയുള്ളതാകരുത്. വർഗീയ ധ്രുവീകരണ സംഭവങ്ങളിൽ മൗനംപാലിക്കുകയാണ് പുരോഗമനകാരികൾ എന്നുപറയുന്നവർ. അവാർഡ് വാങ്ങുകയും പണം ഉണ്ടാക്കുകയുമല്ല കലാകാരൻ്റെ ഉത്തരവാദിത്തം. കലയെയും സാഹിത്യത്തെയും കൊണ്ട് സമൂഹത്തിൽ പരിവർത്തനം വരുത്തുകയും മാനവികത പ്രചരിപ്പിക്കുകയുമാണ് വേണ്ടത് അദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/350291/renowned-sopana-musician-njaralath-harigovindan-joins-muslim-league)