---
title: "അക്ഷരാർത്ഥത്തിൽ 'താര പ്രചാരകൻ' ; ഷാഫിയുടെ റോഡ്ഷോക്ക് വേണ്ടി മുറവിളികൂട്ടി യുഡിഎഫ് സ്ഥാനാർത്ഥികൾ"
english_title: "Literally 'star campaigner'; UDF candidates clamor for Shafi's roadshow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/350266/literally-star-campaigner-udf-candidates-clamor-for-shafis-roadshow"
published_at: "2026-03-28T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c796a4902e3_Untitled-12_copy.jpg"
keywords: []
---

# അക്ഷരാർത്ഥത്തിൽ 'താര പ്രചാരകൻ' ; ഷാഫിയുടെ റോഡ്ഷോക്ക് വേണ്ടി മുറവിളികൂട്ടി യുഡിഎഫ് സ്ഥാനാർത്ഥികൾ

> **Lead Summary:** തളിപ്പറമ്പ നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയല്ലെങ്കിലും ഈ തിരഞ്ഞെടു പ്പിൽ യു.ഡി.എഫിന്റെ 'താരപ്രചാരകൻ' ഷാഫി പറമ്പിലാണ്. കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ട് കൂടിയായ ഷാഫി പറമ്പിൽ എം.പിയുടെ റോഡ്ഷോക്കു വേണ്ടി യു.ഡി.എഫ് മൽസരിക്കുന്ന ഓരോ മണ്‌ഡലങ്ങളിലും മുറവിളിയാണ്.

## Article Content

തളിപ്പറമ്പ നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയല്ലെങ്കിലും ഈ തിരഞ്ഞെടു പ്പിൽ യു.ഡി.എഫിന്റെ 'താരപ്രചാരകൻ' ഷാഫി പറമ്പിലാണ്. കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ട് കൂടിയായ ഷാഫി പറമ്പിൽ എം.പിയുടെ റോഡ്ഷോക്കു വേണ്ടി യു.ഡി.എഫ് മൽസരിക്കുന്ന ഓരോ മണ്‌ഡലങ്ങളിലും മുറവിളിയാണ്.

ഓരോ ദിവസവും വിശ്രമമില്ലാതെ റോഡ് ഷോ നടത്തുന്ന ഷാഫി ഇന്നലെ തളിപ്പറ മ്പിലുമെത്തി. യു.ഡി.എഫ് പിന്തുണ നൽകുന്ന സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ ഗോവിന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ റോഡ്ഷോ

അണികളെ ഇളക്കിമറിച്ചു. പ്രഖ്യാപിച്ചതിലും ഒന്നര മണിക്കൂർ വൈകിയാണ് അദേഹം തളിപ്പറമ്പിലെത്തിയത്. മയ്യിലിലെ റോഡ് ഷോക്കുശേഷം തളിപ്പറമ്പിൽ കുതിച്ചെത്തുകയായിരുന്നു.

കാക്കാത്തോട് നിന്ന് തുറന്ന വാഹനത്തിൽ സ്ഥാനാർത്ഥി ടി.കെ ഗോവിന്ദനും യു.ഡി.എഫ് നേതാക്കളായ സോണി സെബാസ്റ്റ്യൻ, ടി. ജനാർദനൻ, പി.കെ സരസ്വതി, നഗരസഭ ചെയർമാൻ പി.കെ സുബൈർ, പി. മുഹമ്മദ് ഇഖ്ബാൽ, സി. പി.വി അബ്‌ദുള്ള രാഹുൽ വെച്ചിയോട്ട് തുടങ്ങിയവരുടെ അകമ്പടിയോടുകൂടി യുള്ള റോഡ്ഷോക്ക് ബാൻ്റ് വാദ്യങ്ങളും

കാവടികളുമൊക്കെ മാറ്റുകൂട്ടി. വഴിനീളെ ഷാഫിക്ക് കൈകൊടുക്കാനും ഒപ്പം നിന്ന് സെൽഫിയെടുക്കാനും പ്രവർത്തകരുടെ തിക്കും തിരക്കുമായിരുന്നു. കൊച്ചുകുട്ടികളെ രക്ഷിതാക്കൾ വാഹനത്തിന് മുകളി ലേക്ക് എടുത്തുയർത്തി ഷാഫിക്ക് കൈകൊടുപ്പിക്കുന്ന നിരവധി രംഗങ്ങളും ദൃശ്യമായി.

കപ്പാലം മെയിൻ റോഡ് വഴി ടൗൺ സ്‌ക്വയറിന് സമീപം റോഡ്ഷോ സമാപിച്ചപ്പോൾ വാഹനത്തിൽ നിന്ന് ഇറങ്ങാൻ ഷാഫി ഏറെ പണിപ്പെട്ടു. തൃക്കരി പൂരിലേക്ക് പോകേണ്ട അദേഹത്തെ പ്രവർത്തകർ എടുത്തുയർത്തിയാണ് കാറിന് സമീപം എത്തിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/350266/literally-star-campaigner-udf-candidates-clamor-for-shafis-roadshow)