---
title: "ഗുരുസ്മരണയിൽ വിളക്കോട്ടൂർ ശ്രീനാരായണ മഠം അറുപതാം വാർഷികാഘോഷത്തിന് തുടക്കം."
english_title: "The 60th anniversary celebrations of the Vilakottoor Sree Narayana Math have begun in memory of the Guru."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/350190/the-60th-anniversary-celebrations-of-the-vilakottoor-sree-narayana-math-have-begun-in-memory-of-the-guru"
published_at: "2026-03-28T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c76b44382eb_Untitled-3_copy.jpg"
keywords: []
---

# ഗുരുസ്മരണയിൽ വിളക്കോട്ടൂർ ശ്രീനാരായണ മഠം അറുപതാം വാർഷികാഘോഷത്തിന് തുടക്കം.

> **Lead Summary:** ശിവഗിരി മഠം ശ്രീമദ് ദിവ്യാനന്ദഗിരി സ്വാമികൾ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.ആഘോഷ പരിപാടികൾ ഞായറാഴ്ച സമാപിക്കും.

## Article Content

ശിവഗിരി മഠം ശ്രീമദ് ദിവ്യാനന്ദഗിരി സ്വാമികൾ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.ആഘോഷ പരിപാടികൾ ഞായറാഴ്ച സമാപിക്കും.

3 ദിവസങ്ങളിലായാണ് വിളക്കോട്ടൂർ ശ്രീനാരായണ മഠം അറുപതാം വാർഷികാഘോഷം നടക്കുന്നത്. രാവിലെ നടന്ന ഗുരു സ്മൃതി സദസ് സി.വി സി.വി രാജൻ മാസ്‌റ്റർ, പി കെ ഗൗരി ടീച്ചർ, സി.കെ സുനിൽ കുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു. കെ.സി കുഞ്ഞിക്കണ്ണൻ മാസ്റ്റർ അധ്യക്ഷനായി. ജി.കുഞ്ഞിരാമൻ മാസ്റ്റർ സ്വാഗതവും, എ.കെ ചന്ദ്രൻ നന്ദിയും പറഞ്ഞു.

വാർഷികാഘോഷത്തിന്റെ ഔപചാരിക ഉദ്ഘാടനം ശിവഗിരിമഠം ശ്രീമദ് ദിവ്യാനന്ദഗിരി സ്വാമികൾഉദ്ഘാടനം ചെയ്തു. പ്രവാസി വ്യവസായിയും ജീവകാരുണ്യപ്രവർത്തകനുമായ അത്തോളിൽ വാസുവിനെ ചടങ്ങിൽ ആദരിച്ചു.

തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രേയ ബാലൻ, സി ആർ ചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.സി സുരേഷ് ബാബു അധ്യക്ഷനായി. കെ സുധീഷ് സ്വാഗതവും ശ്രീറാം എസ് പടിക്കൽ നന്ദിയും പറഞ്ഞു. തുടർന്ന് അംഗൻ വാടി കുട്ടികളുടെ വിവിധ കലാപരിപാടികളും, ആലപ്പുഴ സൂര്യകാന്തിയുടെ നാടകം കല്യാണവും നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/350190/the-60th-anniversary-celebrations-of-the-vilakottoor-sree-narayana-math-have-begun-in-memory-of-the-guru)