---
title: "വർഷങ്ങളായി അന്നമൂട്ടിയ ‘സ്നേഹ’ത്തിനൊരു വീട് ;  നൂറ്റി ഇരുപത്തിയൊമ്പതാം വാർഷികം കളറാക്കി പൊയിലൂർ എൽ.പി സ്കൂൾ"
english_title: "A home for ‘Sneha’ who has been feeding for years; Poilur LP School celebrates its 129th anniversary in a colorful way"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/350128/a-home-for-sneha-who-has-been-feeding-for-years-poilur-lp-school-celebrates-its-129th-anniversary-in-a-colorful-way"
published_at: "2026-03-27T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c6ae23dcd8b_Untitled-3_copy.jpg"
keywords: []
---

# വർഷങ്ങളായി അന്നമൂട്ടിയ ‘സ്നേഹ’ത്തിനൊരു വീട് ;  നൂറ്റി ഇരുപത്തിയൊമ്പതാം വാർഷികം കളറാക്കി പൊയിലൂർ എൽ.പി സ്കൂൾ

> **Lead Summary:** പൊയിലൂർ: പൊയിലൂർ മേഖലയിലെ വിദ്യാഭ്യാസ ചരിത്രത്തിൽ സ്നേഹത്തിൻറെയും, സേവനത്തിൻറെയും പ്രതീകമായി നിലകൊള്ളുന്ന പൊയിലൂർ എൽ.പി സ്കൂൾ 129-ാം വാർഷികം ഹൃദയസ്പർശിയായ ആഘോഷങ്ങളോടെ സംഘടിപ്പിച്ചു. വർഷങ്ങളായി നിരവധിയാളുകൾക്ക് വിദ്യയുടെ വെളിച്ചം പകർന്ന ഈ വിദ്യാലയത്തിന്റെ വാർഷികാഘോഷം അക്ഷരാർത്ഥത്തിൽ , ഒരുമയും ഓർമ്മകളും നിറഞ്ഞ ഒരു ഉത്സവവേദിയായി മാറി

## Article Content

പൊയിലൂർ: പൊയിലൂർ മേഖലയിലെ വിദ്യാഭ്യാസ ചരിത്രത്തിൽ സ്നേഹത്തിൻറെയും, സേവനത്തിൻറെയും പ്രതീകമായി നിലകൊള്ളുന്ന പൊയിലൂർ എൽ.പി സ്കൂൾ 129-ാം വാർഷികം ഹൃദയസ്പർശിയായ ആഘോഷങ്ങളോടെ സംഘടിപ്പിച്ചു. വർഷങ്ങളായി നിരവധിയാളുകൾക്ക് വിദ്യയുടെ വെളിച്ചം പകർന്ന ഈ വിദ്യാലയത്തിന്റെ വാർഷികാഘോഷം അക്ഷരാർത്ഥത്തിൽ , ഒരുമയും ഓർമ്മകളും നിറഞ്ഞ ഒരു ഉത്സവവേദിയായി മാറി

പ്രശസ്ത സിനിമ-സീരിയൽ നാടക നടൻ രാജേന്ദ്രൻ തായാട്ട് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.പി പവിത്രൻ സമ്മാനദാനം നിർവഹിച്ചു. ആഘോഷകമ്മിറ്റി ചെയർമാൻ എ.പി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. എസ്.ആർ.ജി കൺവീനർ എൻ അഭിഷ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

ചടങ്ങിൽ തൃപ്പങ്ങോട്ടൂർ ഗ്രാമ പഞ്ചായത്തംഗങ്ങളായ പി. രമ്യ, നിത്യ രാജൻ, മാനേജർ കെ.പി ജയചന്ദ്രൻ, എൻ. രാഘവൻ, എ.പി. ഭാസ്കരൻ, പി. ലിജീഷ്, ഓട്ടാണി നാണു, പി.കെ ബാലകൃഷ്ണൻ, പി. പുരുഷോത്തമൻ, വി.പി രവീന്ദ്രൻ, മദർ പി.ടി.എ പ്രസിഡന്റ് അർഷ റിജീഷ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക ടി.കെ പ്രിയങ്ക സ്വാഗതവും പി.ടി.എ പ്രസിഡണ്ട് എ.പി അഭിനേഷ് നന്ദിയും രേഖപ്പെടുത്തി.

വാർഷികാഘോഷത്തിന് പ്രത്യേക സ്നേഹമണിയായി, സ്കൂളിലെ പാചക തൊഴിലാളിയായ എം.എം ഗീതയ്ക്ക് സ്വന്തമായി ഒരു വീട് ലഭിക്കുന്നതിനുള്ള രേഖകൾ ചടങ്ങിൽ രാജേന്ദ്രൻ തായാട്ട് കൈമാറി. വർഷങ്ങളായി വിദ്യാർത്ഥികൾക്ക് അന്നമൂട്ടിയ ‘സ്നേഹ’ത്തിന് ഒരു സുരക്ഷിത കൂട് ഒരുക്കിയ ഈ നിമിഷം, പങ്കെടുത്ത എല്ലാവരുടെയും ഹൃദയം നിറച്ചു.

തുടർന്ന് വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൂർവ വിദ്യാർത്ഥികൾ എന്നിവർ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ ആഘോഷത്തിന് നിറക്കൂട്ടായി. പൂർവ വിദ്യാർത്ഥികളും, രക്ഷിതാക്കളുമെല്ലാം ഓർമ്മകളും അഭിമാനവും പങ്കുവെച്ച പിറന്നാളാഘോഷം പൊയിലൂർ എൽ.പി സ്കൂളിന്റെ പാരമ്പര്യത്തെ കൂടുതൽ ശക്തമാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/350128/a-home-for-sneha-who-has-been-feeding-for-years-poilur-lp-school-celebrates-its-129th-anniversary-in-a-colorful-way)