---
title: "കെ.എസ്.ടി.എ ചൊക്ലി ഉപജില്ല ഒരുക്കിയ എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണ ഗാന വീഡിയൊ  ശ്രദ്ധേയമാകുന്നു. ; സ്പീക്കർ അഡ്വ.എ.എൻ ഷംസീർ പ്രകാശന കർമ്മം നടത്തി."
english_title: "The LDF election campaign song video prepared by KSTA Chokli sub-district is noteworthy. ; Speaker Adv. A. N. Shamseer performed the release ceremony."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/350110/the-ldf-election-campaign-song-video-prepared-by-ksta-chokli-sub-district-is-noteworthy-speaker-adv-a-n-shamseer-performed-the-release-ceremony"
published_at: "2026-03-27T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c68b6418b34_Untitled-1_copy.jpg"
keywords: []
---

# കെ.എസ്.ടി.എ ചൊക്ലി ഉപജില്ല ഒരുക്കിയ എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണ ഗാന വീഡിയൊ  ശ്രദ്ധേയമാകുന്നു. ; സ്പീക്കർ അഡ്വ.എ.എൻ ഷംസീർ പ്രകാശന കർമ്മം നടത്തി.

> **Lead Summary:** ചൊക്ലി :കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ചൊക്ലി ഉപജില്ലയുടെ നേതൃത്വത്തിൽ ഒരുക്കിയ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണ ഗാന വീഡിയോയുടെ ലോഞ്ചിംഗ് അഡ്വ. എ.എൻ. ഷംസീർ നിർവഹിച്ചു.ചൊക്ലിയിൽ നടന്ന ചടങ്ങിലാണ് വീഡിയോ ഔദ്യോഗികമായി പുറത്തിറക്കിയത്.

## Article Content

ചൊക്ലി :കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ചൊക്ലി ഉപജില്ലയുടെ നേതൃത്വത്തിൽ ഒരുക്കിയ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണ ഗാന വീഡിയോയുടെ ലോഞ്ചിംഗ് അഡ്വ. എ.എൻ. ഷംസീർ നിർവഹിച്ചു.ചൊക്ലിയിൽ നടന്ന ചടങ്ങിലാണ് വീഡിയോ ഔദ്യോഗികമായി പുറത്തിറക്കിയത്.

എൽ.ഡി.എഫ് സർക്കാരിന്റെ കഴിഞ്ഞ പത്ത് വർഷത്തെ വികസന നേട്ടങ്ങളെ ആസ്പദമാക്കി രൂപകല്പന ചെയ്ത ഈ പ്രചരണ ഗാന വീഡിയോയിൽ അധ്യാപകരെയും പ്രദേശവാസികളെയും അണിനിരത്തി ശ്രദ്ധേയമായ അവതരണം ഒരുക്കിയിട്ടുണ്ട്. എടച്ചേരി, ചൊക്ലി, ചമ്പാട് മേഖലകളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഈ സൃഷ്ടി, തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കെ.എസ്.ടി.എ ചൊക്ലി ഉപജില്ല പുറത്തിറക്കുന്ന നാലാമത്തെ വീഡിയോയെന്ന പ്രത്യേകതകൂടി ഉണ്ട്

ചടങ്ങിൽ കെ.എസ്.ടി.എ ചൊക്ലി സബ് ജില്ലാ സെക്രട്ടറി ബി. സുജിത്ത്, പ്രസിഡന്റ് രഞ്ജിത്ത്, ജില്ലാ വൈസ് പ്രസിഡന്റ് സി.സി നിഷാനന്ത്, ജില്ലാ എക്സിക്യൂട്ടീവ് അംഗം സന്ദീപ്, ഷീന എന്നിവർ പങ്കെടുത്തു.

പ്രചരണ ഗാനത്തിന്റെ വരികൾ ബാബു ജോൺ രചിച്ചതും, ക്യാമറ വിജേഷ് കുട്ടിപ്പറമ്പിലും, അശോകൻ മണത്തണയും ചേർന്ന് നിർവഹിച്ചതുമാണ്. വീഡിയോയുടെ ആശയവും അവതരണവും ലിതേഷ് കോളയാടാണ് നിർവഹിച്ചത്.

വീഡിയോയിൽ ജയകൃഷ്ണൻ, ഷിബിൻ, സുജിത് ബി, ലിതേഷ് കോളയാട്, സിനി, സവിജ, ഗീതു, അഷിന, ഹർഷ, പ്രനിഷ, റോഷ്‌ന, ഷൈജ, നിനവ് ഇമയ്, ഇശൽ, സൻഹിദ് ശ്രാവൺ, സഹസ്ര ലക്ഷ്മി, ജിയാൻ തിരുവാരത്ത് എന്നിവർ അഭിനയിച്ചു.

> “ജനങ്ങളോടൊപ്പം നിൽക്കുന്ന, കേരളത്തിൽ എല്ലാ മേഖലകളിലും വികസനം കൊണ്ടുവന്ന സർക്കാരിനെ പിന്തുണയ്ക്കുക എന്നത് അധ്യാപകർ എന്ന നിലയിൽ ഞങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്വമാണ്,” എന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/350110/the-ldf-election-campaign-song-video-prepared-by-ksta-chokli-sub-district-is-noteworthy-speaker-adv-a-n-shamseer-performed-the-release-ceremony)