---
title: "വടകരയിൽ  വഴിയരികിൽ കിടന്ന മധ്യവയസ്കന്റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി ;  തമിഴ്നാട് സ്വദേശി മരിച്ചു"
english_title: "A car ran over the body of a middle-aged man lying on the roadside in Vadakara; a Tamil Nadu native died"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/350071/a-car-ran-over-the-body-of-a-middle-aged-man-lying-on-the-roadside-in-vadakara-a-tamil-nadu-native-died"
published_at: "2026-03-27T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c6562054709_69c64cda4059e_A_Tamil_Nadu_native_died_after_a_car_ran_over_the_body_of_a_middle-aged_man_lying_on_the_roadside.jpg"
keywords: []
---

# വടകരയിൽ  വഴിയരികിൽ കിടന്ന മധ്യവയസ്കന്റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി ;  തമിഴ്നാട് സ്വദേശി മരിച്ചു

> **Lead Summary:** വടകര: വടകര എടോടിയിൽ വഴിയരികിൽ വിശ്രമിക്കുകയായിരുന്ന മധ്യവയസ്കന്റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി മരണം. തമിഴ്നാട് കാരൂർ സ്വദേശി മണി ആണ് മരിച്ചത്. ഇന്നലെ രാത്രി എടോടി ഭഗവതി കോട്ടക്കൽ ക്ഷേത്രത്തിന് സമീപമുള്ള നാഷണൽ ലോഡ്ജ് പരിസരത്തായിരുന്നു അപകടം. ലോഡ്ജിന് മുൻപിൽ റോഡരികിലായി കിടക്കുകയായിരുന്ന മണിയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങുകയായിരുന്നു.

## Article Content

വടകര: വടകര എടോടിയിൽ വഴിയരികിൽ വിശ്രമിക്കുകയായിരുന്ന മധ്യവയസ്കന്റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി മരണം. തമിഴ്നാട് കാരൂർ സ്വദേശി മണി ആണ് മരിച്ചത്. ഇന്നലെ രാത്രി എടോടി ഭഗവതി കോട്ടക്കൽ ക്ഷേത്രത്തിന് സമീപമുള്ള നാഷണൽ ലോഡ്ജ് പരിസരത്തായിരുന്നു അപകടം. ലോഡ്ജിന് മുൻപിൽ റോഡരികിലായി കിടക്കുകയായിരുന്ന മണിയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങുകയായിരുന്നു.

ലോഡ്ജ് പരിസരത്തെ വഴിയിൽ കിടക്കുകയായിരുന്നു മണി. ലോഡ്ജിലേക്ക് വരികയായിരുന്ന കാർ ഇയാളുടെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. മരിച്ച മണി വടകരയിലെ ഹോട്ടലുകളിലും മറ്റും തൊഴിലെടുത്തു വരികയായിരുന്നു. ഇയാൾ കടവരാന്തകളിലും ഫൂട് പാത്തിലുമൊക്കെയാണ് കിടക്കാറുള്ളത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/350071/a-car-ran-over-the-body-of-a-middle-aged-man-lying-on-the-roadside-in-vadakara-a-tamil-nadu-native-died)