---
title: "തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രമിരിക്കെ മുസ്ലിം ലീഗിൽ പൊട്ടിത്തെറി ; സംഘടനാ വിരുദ്ധ പ്രവർത്തനത്തിന്  മുസ്ലിം ലീഗ്  നേതാക്കളെ കൂട്ടത്തോടെ  പുറത്താക്കി, മാഹി ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു"
english_title: "Explosion in Muslim League just days before elections; Muslim League leaders expelled en masse for anti-organizational activities, Mahe district committee dissolved"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/349928/explosion-in-muslim-league-just-days-before-elections-muslim-league-leaders-expelled-en-masse-for-anti-organizational-activities-mahe-district-committee-dissolved"
published_at: "2026-03-26T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c55fac80a7b_Untitled-2_copy.jpg"
keywords: []
---

# തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രമിരിക്കെ മുസ്ലിം ലീഗിൽ പൊട്ടിത്തെറി ; സംഘടനാ വിരുദ്ധ പ്രവർത്തനത്തിന്  മുസ്ലിം ലീഗ്  നേതാക്കളെ കൂട്ടത്തോടെ  പുറത്താക്കി, മാഹി ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു

> **Lead Summary:** പോണ്ടിച്ചേരി സംസ്ഥാനത്തെയും, മാഹി മേഖലയിലെയും നിരവധി നേതാക്കൾക്കെളെതിരെയാണ് ശക്തമായ സംഘടനാപരമായ നടപടി സ്വീകരിച്ചത്.

## Article Content

പോണ്ടിച്ചേരി സംസ്ഥാനത്തെയും, മാഹി മേഖലയിലെയും നിരവധി നേതാക്കൾക്കെളെതിരെയാണ് ശക്തമായ സംഘടനാപരമായ നടപടി സ്വീകരിച്ചത്.

ഐയുഎംഎൽ അഖിലേന്ത്യാ പ്രസിഡന്റ് ഖാദർ മൊഹിയുദീനും, അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ, അഖിലേന്ത്യാ നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾ ലംഘിച്ചതിനെ തുടർന്ന് താഴെപ്പറയുന്ന നേതാക്കളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി അറിയിച്ചു. പോണ്ടിച്ചേരി സംസ്ഥാന പ്രസിഡന്റ്

എ. മുഹമ്മദ് അലി മരക്കാർ, ജന.സെക്രട്ടറി മുഹമ്മദ് സമീൽ കാസിം, മാഹി ജില്ലാ പ്രസി. പി.ടി.കെ. റഷീദ്,ജില്ലാ ജനറൽ സെക്രട്ടറി എ.വി. ഇസ്‌മയിൽ, ജില്ലാ ട്രഷറർഅയ്യൂബ് പി. പന്തക്കൽ,സംസ്ഥാന കൗൺസിലർമാരായ എം.പി. അഹമ്മദ് ബഷീർ, അൻസീർ പള്ളിയത്ത്,

കൂടാതെ, അഖിലേന്ത്യാ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ അവഗണിച്ച് പ്രവർത്തിച്ചതിനെ തുടർന്ന് പോണ്ടിച്ചേരി സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന മാഹി ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയെ പിരിച്ചുവിട്ടതായും പ്രസ്താവനയിൽ വ്യക്തമാക്കി.

> സംഘടനാപരമായ പുനഃസംഘടനയുടെ ഭാഗമായി, ഇനി മുതൽ മാഹി മേഖല കേരള സംസ്ഥാനത്തിലെ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ കീഴിൽ “മാഹി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി” ആയി പ്രവർത്തിക്കുമെന്ന് അഖിലേന്ത്യാ നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.

പാർട്ടി അച്ചടക്കവും ഐക്യവും നിലനിർത്തുന്നതിനായാണ് ഈ നടപടികൾ സ്വീകരിച്ചതെന്ന് നേതൃത്വം വ്യക്തമാക്കി. അഖിലേന്ത്യാ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ ലംഘിക്കുന്ന പ്രവണതകൾ ഒരിക്കലും അനുവദിക്കില്ലെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/349928/explosion-in-muslim-league-just-days-before-elections-muslim-league-leaders-expelled-en-masse-for-anti-organizational-activities-mahe-district-committee-dissolved)