---
title: "തൂവക്കുന്ന്,കുന്നോത്ത്പറമ്പ് പ്രദേശങ്ങളിൽ വ്യാപക മദ്യവിൽപ്പന ; 23 കുപ്പി മാഹി മദ്യവുമായി  മധ്യവയസ്കൻ പിടിയിൽ"
english_title: "Widespread sale of liquor in Thuvakunnu and Kunnottparamba areas; Middle-aged man arrested with 23 bottles of Mahe liquor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/349927/widespread-sale-of-liquor-in-thuvakunnu-and-kunnottparamba-areas-middle-aged-man-arrested-with-23-bottles-of-mahe-liquor"
published_at: "2026-03-26T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c56b07d9e3d_1001166263.jpg"
keywords: []
---

# തൂവക്കുന്ന്,കുന്നോത്ത്പറമ്പ് പ്രദേശങ്ങളിൽ വ്യാപക മദ്യവിൽപ്പന ; 23 കുപ്പി മാഹി മദ്യവുമായി  മധ്യവയസ്കൻ പിടിയിൽ

> **Lead Summary:** പാനൂർ : നിയമസഭ തിരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ സർകിൽ ഇൻസ്പെക്ടർ എം. കെ. സുനിലിന്റെ നേതൃത്വത്തിൽ തുവക്കുന്ന ഭാഗത്ത് നടത്തിയ പരിശോധനയിൽ 23 കുപ്പി (11.500 ലി) മാഹി മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു. തുവക്കുന്ന് സ്വദേശിയായ വിനോദിനെയാണ് അറസ്റ്റ് ചെയ്തത്.

## Article Content

പാനൂർ : നിയമസഭ തിരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ സർകിൽ ഇൻസ്പെക്ടർ എം. കെ. സുനിലിന്റെ നേതൃത്വത്തിൽ തുവക്കുന്ന ഭാഗത്ത് നടത്തിയ പരിശോധനയിൽ 23 കുപ്പി (11.500 ലി) മാഹി മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു. തുവക്കുന്ന് സ്വദേശിയായ വിനോദിനെയാണ് അറസ്റ്റ് ചെയ്തത്.

തുവക്കുന്ന് , കുന്നോത്ത്പറമ്പ് ഭാഗങ്ങളിൽ മാഹി മദ്യ വിൽപ്പന വ്യാപകമാണെന്ന പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്. ഇയാൾ വീട്ടിൽ മാഹി മദ്യം കൊണ്ടുവന്ന് സംഭരിച്ച് ആവശ്യക്കാർക്ക് വീട്ടിൽ വെച്ച് തന്നെ വിൽപ്പന നടത്തുകയാണെന്ന് കണ്ടെത്തി. പരിശോധന സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ പി. ഷിംന, പ്രിവന്റീവ് ഓഫീസർമാരായ സി പി ഷാജി, അനീഷ് കുമാർ പി, സതീഷ് വിളങ്ങോട്ട്,സി.പി ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.കെ. ബിൻസി, സി.ജിജീഷ്, ധനീഷ് എന്നിവരുള്‍പ്പെടുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/349927/widespread-sale-of-liquor-in-thuvakunnu-and-kunnottparamba-areas-middle-aged-man-arrested-with-23-bottles-of-mahe-liquor)