---
title: "ഇന്ധനവില വർധിപ്പിച്ച് നയാറ ; പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂടി"
english_title: "Fuel prices hiked by Rs 5.30 per litre for petrol and Rs 3 per litre for diesel"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/349865/fuel-prices-hiked-by-rs-530-per-litre-for-petrol-and-rs-3-per-litre-for-diesel"
published_at: "2026-03-26T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c500f8d4ad9_Untitled-2_copy.jpg"
keywords: []
---

# ഇന്ധനവില വർധിപ്പിച്ച് നയാറ ; പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂടി

> **Lead Summary:** ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറായ നയാറ എനർജി പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് മൂന്നുരൂപയും ആണ് വർധിപ്പിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പശ്ചിമേഷ്യയിലെ സംഘർഷം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിലാണ് നയാറ ഇന്ധനവില കൂട്ടിയത്.

## Article Content

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറായ നയാറ എനർജി പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് മൂന്നുരൂപയും ആണ് വർധിപ്പിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പശ്ചിമേഷ്യയിലെ സംഘർഷം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിലാണ് നയാറ ഇന്ധനവില കൂട്ടിയത്.

പൊതുമേഖല എണ്ണക്കമ്പനികൾ ഇതുവരെ പെട്രോൾ ഡീസൽ വില വർധിപ്പിച്ചിട്ടില്ല. ഏപ്രിലിൽ നയാറ എനർജി 35 ദിവസത്തേക്ക് പ്രവർത്തനം നിർത്തിവെക്കുമെന്ന ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് ആകെ 6500 പെട്രോൾ പമ്പുകളാണ് നയാറയ്ക്ക് ഉള്ളത്. ഗുജറാത്തിലെ ജാംനഗറിലെ വാദിനാറിലാണ് നയാറ എനർജി ലിമിറ്റഡിന്റെ റിഫൈനറി സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ശുദ്ധീകരണ ശാലയാണിത്. വാർഷിക ശേഷി 20 മില്യൺ ടൺ, പ്രതിദിനം 45000 ബാരൽ ശേഷിയുള്ളതാണ് റിഫൈനറി. അതേസമയം, രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്നാണ് കേന്ദ്രം അറിയിക്കുന്നത്. രാജ്യത്ത് പെട്രോൾ, ഡീസൽ ക്ഷാമമില്ലെന്ന് എണ്ണക്കമ്പനികളും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/349865/fuel-prices-hiked-by-rs-530-per-litre-for-petrol-and-rs-3-per-litre-for-diesel)