---
title: "കൂത്ത്പറമ്പ് മണ്ഡലം  എൽഡിഎഫ് സ്ഥാനാർത്ഥിക്കൊപ്പം  പാനൂരിൽ  പ്രഭാതസവാരി "
english_title: "Morning ride in Panur with the LDF candidate for Koothparamba constituency"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/349806/morning-ride-in-panur-with-the-ldf-candidate-for-koothparamba-constituency"
published_at: "2026-03-26T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c4d6b987428_Untitled-3_copy.jpg"
keywords: []
---

# കൂത്ത്പറമ്പ് മണ്ഡലം  എൽഡിഎഫ് സ്ഥാനാർത്ഥിക്കൊപ്പം  പാനൂരിൽ  പ്രഭാതസവാരി 

> **Lead Summary:** പാനൂർ : പാനൂരിൽ ആകർഷകമായ തിരഞ്ഞെടുപ്പ് പ്രചാരണവുമായി എൽ.ഡി.എഫ് സ്ഥാനാർത്ഥി. കൂത്തുപറമ്പ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ.പ്രവീണിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായാണ് പ്രഭാതസവാരി നടന്നത്.

## Article Content

പാനൂർ : പാനൂരിൽ ആകർഷകമായ തിരഞ്ഞെടുപ്പ് പ്രചാരണവുമായി എൽ.ഡി.എഫ് സ്ഥാനാർത്ഥി. കൂത്തുപറമ്പ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ.പ്രവീണിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായാണ് പ്രഭാതസവാരി നടന്നത്.

ഇന്ന് കാലത്ത് 6 മണി മുതൽ 7 മണി വരെ തെക്കേ പാനൂർ മുതൽ ഗുരുസന്നിധി വരെയാണ് യുവതീയുവാക്കൾക്കൊപ്പം സ്ഥാനാർത്ഥി പി.കെ.പ്രവീൺ പ്രഭാതസവാരി നടത്തിയത്‌. കുളിരാർന്ന പ്രഭാതത്തിൽ ഒരു നാട് തിരഞ്ഞെടുപ്പ് ചൂടിലേക്ക് നടന്നടുക്കുന്നതിൻ്റെ സൂചന നൽകി കൊണ്ടാണ് ആവേശകരമായ പ്രഭാതസവാരി നടന്നത്.

എൽ.ഡി.എഫ് നേതാക്കളായ പി.ഹരീന്ദ്രൻ, പി.ദിനേശൻ, കെ.വി.രജീഷ്, കെ.പി. യൂസഫ്, കെ.ടി.രാഗേഷ്, കെ.വി.രജീഷ്, ഷിജിന പ്രമോദ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. നാളെ കൂത്തുപറമ്പ് ടൗണിൽ പ്രഭാത സവാരി നടത്തും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/349806/morning-ride-in-panur-with-the-ldf-candidate-for-koothparamba-constituency)