---
title: "ജലപാത വന്നാൽ പശ്ചാത്തല സൗകര്യം വികസിക്കുമെന്ന് ആർജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാർ. ; കൂത്ത്പറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി  പി.കെ പ്രവീണിന്റെ പൊതു  തിരഞ്ഞെടുപ്പ് പ്രചരണ പര്യടനം കരിയാട് ആരംഭിച്ചു"
english_title: "RJD state president M V Shreyams Kumar said that infrastructure will develop if the waterway comes. ; Koothparamba constituency LDF candidate P.K Praveen's general election campaign tour has begun in Kariyad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/349722/rjd-state-president-m-v-shreyams-kumar-said-that-infrastructure-will-develop-if-the-waterway-comes-koothparamba-constituency-ldf-candidate-pk-praveens-general-election-campaign-tour-has-begun-in-kariyad"
published_at: "2026-03-25T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c41029f15e7_Untitled-2_copy.jpg"
keywords: []
---

# ജലപാത വന്നാൽ പശ്ചാത്തല സൗകര്യം വികസിക്കുമെന്ന് ആർജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാർ. ; കൂത്ത്പറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി  പി.കെ പ്രവീണിന്റെ പൊതു  തിരഞ്ഞെടുപ്പ് പ്രചരണ പര്യടനം കരിയാട് ആരംഭിച്ചു

> **Lead Summary:** പാനൂർ : കൂത്ത്പറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ പ്രവീണിന്റെ പൊതു തിരഞ്ഞെടുപ്പ് പ്രചരണ പര്യടനം കരിയാട് ആരംഭിച്ചു എൽ.ഡി.എഫ് കൂത്തുപറമ്പ് മണ്ഡലം സ്ഥാനാർത്ഥി പി. കെ പ്രവീണിൻ്റെ പൊതു പ്രചാരണ പര്യടനം

## Article Content

പാനൂർ : കൂത്ത്പറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ പ്രവീണിന്റെ പൊതു തിരഞ്ഞെടുപ്പ് പ്രചരണ പര്യടനം കരിയാട് ആരംഭിച്ചു എൽ.ഡി.എഫ് കൂത്തുപറമ്പ് മണ്ഡലം സ്ഥാനാർത്ഥി പി. കെ പ്രവീണിൻ്റെ പൊതു പ്രചാരണ പര്യടനം

കരിയാട് മുക്കാളിക്കരയിൽഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചക്ക് ഏറ്റവും പ്രധാനമാണ് പശ്ചാത്തല സൗകര്യ വികസനം. ജലപാതാ വികസനത്തിന് കുറച്ചുകാലമായി സാർക്കാർ ശ്രമിച്ചിട്ടില്ല. ജലപാത വന്നാൽ ചരക്കു നീക്കം സുഖമമാകും. സാധനങ്ങളുടെ വില കുറയും. റോഡിലെ ട്രാഫിക് കുറക്കാൻ സാധിക്കും. സാമ്പത്തിക പുരോഗതിയുണ്ടാകും ഈ സർക്കാറിന്റെ കരുതൽ ലഭിക്കാത്ത ആരെങ്കിലും ഉണ്ടായെന്നും ശ്രേയാംസ് കുമാർ ചോദിച്ചു.

വാഗ്ദാനങ്ങൾ നൽകുന്നതല്ല, നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതാണ് ഇടത് സർക്കാറെന്ന് എം.വി.ശ്രേയാംസ് കുമാർ പറഞ്ഞു. കഴിഞ്ഞ 10 വർഷക്കാലം കേരളത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ഇതിൻ്റെ നേർക്കാഴ്ചയാണ്. ജനങ്ങളുടെ ക്ഷേമ പ്രവർത്തന നടപ്പാക്കുന്നതിനൊപ്പം അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും മാതൃകയായി. സർക്കാർ ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ കെട്ടിടങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലുള്ളതായി മാറിയത് ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടത്തിൻ്റെ വിജയമാണെന്നും. മൂന്നാം പിണറായി സർക്കാർ അധികാരത്തിലേറുമെന്നും അദ്ദേഹം പറഞ്ഞു.

പി.കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു.

സ്ഥാനാർത്ഥി പി.കെ.പ്രവീൺ സംസാരിച്ചു.

ഇടത് മുന്നണി നേതാക്കളായ പി.ഹരീന്ദ്രൻ, എ.പ്രദീപൻ, കെ.ഇ.കുഞ്ഞബ്ദുള്ള, കെ. മനോഹരൻ, കെ.പി.ചന്ദ്രൻ മാസ്റ്റർ, കെ.മനോജ്, കെ.ടി.സമീർ ,കെ.രാമചന്ദ്രൻ ,കെ.പി.ശിവപ്രസാദ്, മുഹമ്മദ് റാഫി, രവീന്ദ്രൻ കുന്നോത്ത്, പി.ദിനേശൻ, ഒ.പി. ഷീജ എന്നിവർ പങ്കെടുത്തു.പി.കെ. നിജീഷ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/349722/rjd-state-president-m-v-shreyams-kumar-said-that-infrastructure-will-develop-if-the-waterway-comes-koothparamba-constituency-ldf-candidate-pk-praveens-general-election-campaign-tour-has-begun-in-kariyad)