---
title: "കുട്ടിമാക്കൂൽ - എരഞ്ഞോളിപ്പാലം റോഡ് തകർന്ന് തരിപ്പണം ;  നവീകരണ പ്രവൃത്തി  ആരംഭിക്കാത്തത് പ്രദേശവാസികൾക്കും യാത്രക്കാർക്കും ദുരിതമായി മാറുന്നു"
english_title: "Kuttimakul - Eranjalipalam road is in ruins; failure to start renovation work will cause misery for local residents and travelers"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/349701/kuttimakul-eranjalipalam-road-is-in-ruins-failure-to-start-renovation-work-will-cause-misery-for-local-residents-and-travelers"
published_at: "2026-03-25T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c3e15fa563f_Untitled-1_copy.jpg"
keywords: []
---

# കുട്ടിമാക്കൂൽ - എരഞ്ഞോളിപ്പാലം റോഡ് തകർന്ന് തരിപ്പണം ;  നവീകരണ പ്രവൃത്തി  ആരംഭിക്കാത്തത് പ്രദേശവാസികൾക്കും യാത്രക്കാർക്കും ദുരിതമായി മാറുന്നു

> **Lead Summary:** കുട്ടിമാക്കൂൽ - എരഞ്ഞോളിപ്പാലം റോഡ് തകർന്ന് തരിപ്പണം കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പ് റോഡ് ടാറിംഗിന് പണം വകയിരുത്തി പ്രവൃത്തി ഉദ്ഘാടനം നടത്തിയിരുന്നുവെങ്കിലും, മാസങ്ങൾ പിന്നിട്ടിട്ടും യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല.നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും റോഡിന്റെ അവസ്ഥയിൽ മാറ്റമില്ലെന്നത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കുകയാണ്.

## Article Content

കുട്ടിമാക്കൂൽ - എരഞ്ഞോളിപ്പാലം റോഡ് തകർന്ന് തരിപ്പണം കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പ് റോഡ് ടാറിംഗിന് പണം വകയിരുത്തി പ്രവൃത്തി ഉദ്ഘാടനം നടത്തിയിരുന്നുവെങ്കിലും, മാസങ്ങൾ പിന്നിട്ടിട്ടും യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല.നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും റോഡിന്റെ അവസ്ഥയിൽ മാറ്റമില്ലെന്നത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കുകയാണ്.

മഞ്ഞോടിയിലെ തിരക്കേറിയ ഗതാഗതം ഒഴിവാക്കി തലശേരിയിലെത്താൻ എളുപ്പവഴിയെന്ന നിലയിൽ കുട്ടിമാക്കൂൽ - എരഞ്ഞോളി പാലം റോഡിന് ഏറെ പ്രാധാന്യമുള്ളത്. ചൊക്ലി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് തലശേരി ടൗണിൽ പ്രവേശിക്കാതെ തന്നെ കൂത്തുപറമ്പ് ഭാഗത്തേക്ക് എളുപ്പത്തിൽ കടന്നുപോകാനും ഈ വഴി സഹായിക്കുന്നു. കൂടാതെ തലശേരി - മാഹി ബൈപ്പാസിലേക്ക് നേരിട്ടുള്ള പ്രവേശന സൗകര്യവും ഈ റോഡിനുണ്ട്.

ദിവസേന നൂറുകണക്കിന് വാഹനങ്ങൾ ഇതുവഴി സഞ്ചരിക്കുന്നുണ്ടെങ്കിലും, പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ മാസങ്ങളായി അപകടഭീഷണി നിറഞ്ഞ യാത്രയാണ് നടക്കുന്നത്. ഇടക്കിടെ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും റോഡ് വീണ്ടും പഴയ ദയനീയാവസ്ഥയിലേക്ക് മടങ്ങുകയാണ്.

കോപ്പാലത്തെ പെട്രോൾ പമ്പുകളിലേക്ക് ഇന്ധനം നിറയ്ക്കാനായി ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഇതുവഴിയാണ് സഞ്ചരിക്കുന്നത്. അതിനാൽ തന്നെ റോഡിന്റെ തകർച്ച ഗതാഗതത്തെ കാര്യമായി ബാധിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

ഉടൻ നവീകരണ പ്രവർത്തികൾ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/349701/kuttimakul-eranjalipalam-road-is-in-ruins-failure-to-start-renovation-work-will-cause-misery-for-local-residents-and-travelers)