---
title: "കണ്ണൂർ തോട്ടട ഐടിഐയിൽ വോട്ടഭ്യർത്ഥിക്കുന്നതിനിടെ യുഡിഎഫ്  സ്ഥാനാർഥി ടി. ഒ മോഹനനെ തടഞ്ഞ് എസ്.എഫ്.ഐ. ; ചോദ്യം ചോദിക്കുന്നവരോട് വീട്ടിൽ പോയി ചോദിക്കൂവെന്ന് താൻ പറയില്ലെന്ന് ടി.ഒ മോഹനൻ"
english_title: "SFI stops UDF candidate T. O. Mohanan while seeking votes at Kannur Thotta ITI; T. O. Mohanan says he will not tell those asking questions to go home and ask"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/349670/sfi-stops-udf-candidate-t-o-mohanan-while-seeking-votes-at-kannur-thotta-iti-t-o-mohanan-says-he-will-not-tell-those-asking-questions-to-go-home-and-ask"
published_at: "2026-03-25T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c3b494eb50d_Untitled-7_copy.jpg"
keywords: []
---

# കണ്ണൂർ തോട്ടട ഐടിഐയിൽ വോട്ടഭ്യർത്ഥിക്കുന്നതിനിടെ യുഡിഎഫ്  സ്ഥാനാർഥി ടി. ഒ മോഹനനെ തടഞ്ഞ് എസ്.എഫ്.ഐ. ; ചോദ്യം ചോദിക്കുന്നവരോട് വീട്ടിൽ പോയി ചോദിക്കൂവെന്ന് താൻ പറയില്ലെന്ന് ടി.ഒ മോഹനൻ

> **Lead Summary:** കണ്ണൂർ: കണ്ണൂർ തോട്ടട ഐടിഐയിൽ വോട്ടഭ്യർത്ഥിക്കുന്നതിനിടെ യുഡിഎഫ് സ്ഥാനാർഥി ടി. ഒ മോഹനനെ തടഞ്ഞ് എസ്.എഫ്.ഐ.

## Article Content

കണ്ണൂർ: കണ്ണൂർ തോട്ടട ഐടിഐയിൽ വോട്ടഭ്യർത്ഥിക്കുന്നതിനിടെ യുഡിഎഫ് സ്ഥാനാർഥി ടി. ഒ മോഹനനെ തടഞ്ഞ് എസ്.എഫ്.ഐ.

ബുധനാഴ്ച രാവിലെ 12 മണിക്ക് കണ്ണൂർ ഗവ. പോളിടെക്നിക്കിലാണ് സംഭവം.പര്യടനം അലങ്കോലമാക്കാൻ ശ്രമിച്ചവർക്ക് എതിരെ പരാതി നൽകുമെന്ന് യു ഡി എഫ് നേതാക്കൾ അറിയിച്ചു.

കണ്ണൂർ തോട്ടട ഗവ.പോളിടെക്നിക്കിൽ വോട്ട് ചോദിക്കാനെത്തിയ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി.ഒ മോഹനനെ എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞത് അൽപ്പനേരം സംഘർഷത്തിനിടയാക്കി. വയനാട് ഫണ്ട് മുക്കിയവർക്ക് വോട്ടില്ല എന്ന പോസ്റ്റർ ഉയർത്തിക്കാട്ടിയാണ് എസ് എഫ് ഐ സ്ഥാനാർത്ഥിയെ തടഞ്ഞത്.

സ്ഥാനാർത്ഥിക്ക് നേരെ കുതിച്ച് ബഹളമുണ്ടാക്കിയ എസ് എഫ് ഐ പ്രവർത്തകരോട് ചോദ്യങ്ങൾക്കെല്ലാം മറുപടിയുണ്ടെന്നും, ചോദ്യം വീട്ടിൽ പോയി ചോദിച്ചോ എന്ന് താനൊരിക്കലും പറയില്ലെന്നുമുള്ള ടി.ഒ മോഹനന്റെ വാക്കുകൾ കൈയ്യടിയോടെയാണ് വിദ്യാർത്ഥികളും അധ്യാപകരും വരവേറ്റത്. സ്ഥാനാർത്ഥിക്കൊപ്പം എത്തിയ റിജിൽ മാക്കുറ്റിയടക്കമുള്ളവരുമുണ്ടായിരുന്നു. ബുധനാഴ്ച 12 മണിയോടെയാണ് സംഭവം.

പര്യടനം അലങ്കോലമാക്കാൻ ശ്രമിച്ചവർക്ക് എതിരെ പരാതി നൽകുമെന്ന് യു ഡി എഫ് നേതാക്കൾ പറഞ്ഞു. സംഭവത്തിൽ ഡി.സി.സി പ്രസിഡൻറ് അഡ്വ. മാർട്ടിൻ ജോർജ് പ്രതിഷേധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/349670/sfi-stops-udf-candidate-t-o-mohanan-while-seeking-votes-at-kannur-thotta-iti-t-o-mohanan-says-he-will-not-tell-those-asking-questions-to-go-home-and-ask)