---
title: "പന്തക്കൽ സ്വദേശിയായ സഞ്ജൂപിന് ഇംഗ്ലീഷ് സാഹിത്യത്തിൽ പി.എച്ച്.ഡി"
english_title: "Sanjup, a native of Panthakkal, holds a PhD in English literature."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/349667/sanjup-a-native-of-panthakkal-holds-a-phd-in-english-literature"
published_at: "2026-03-25T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c3b267e36c2_Untitled-6_copy.jpg"
keywords: []
---

# പന്തക്കൽ സ്വദേശിയായ സഞ്ജൂപിന് ഇംഗ്ലീഷ് സാഹിത്യത്തിൽ പി.എച്ച്.ഡി

> **Lead Summary:** മാഹി പന്തക്കൽ സ്വദേശിയായ സഞ്ജൂപ് കെ പി ഇംഗ്ലീഷ് സാഹിത്യത്തിൽ പി.എച്ച്.ഡി നേടി. പന്തക്കലിലെ ദയ ഹൗസിൽ അശോകൻ കെ പി, വത്സല എന്നിവരുടെ മകനാണ് 30കാരനായ സഞ്ജൂപ്.

## Article Content

മാഹി പന്തക്കൽ സ്വദേശിയായ സഞ്ജൂപ് കെ പി ഇംഗ്ലീഷ് സാഹിത്യത്തിൽ പി.എച്ച്.ഡി നേടി. പന്തക്കലിലെ ദയ ഹൗസിൽ അശോകൻ കെ പി, വത്സല എന്നിവരുടെ മകനാണ് 30കാരനായ സഞ്ജൂപ്.

> കർണാടകയിലെ മംഗളൂരുവിലെ മംഗളഗംഗോത്രിയിലെ മംഗളൂർ സർവകലാശാലയിൽ നിന്നാണ് അദ്ദേഹം തന്റെ ഡോക്ടറേറ്റ് പൂർത്തിയാക്കിയത്. “സമകാലീന കേരളവും ആധിപത്യപുരുഷത്വങ്ങളുടെ ഉത്പാദനവും” (Contemporary Kerala and the Production of Hegemonic Masculinities) എന്നതാണ് അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധത്തിന്റെ ശീർഷകം.

മംഗളൂർ സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗത്തിലെ പ്രൊഫസറായ ഡോ. പരിണിതയുടെ മേൽനോട്ടത്തിലാണ് ഗവേഷണം പൂർത്തിയാക്കിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/349667/sanjup-a-native-of-panthakkal-holds-a-phd-in-english-literature)