---
title: "ബൈക്ക് യാത്രക്കാരായ വിദ്യാർത്ഥികളെ ഇടിച്ചുതെറിപ്പിച്ച് ജീപ്പ് നിർത്താതെ പോയി ;  പിന്നിൽ ക്രിമിനൽ സംഘമോ?, കുറ്റ്യാടി പോലീസ് അന്വേഷണം തുടങ്ങി"
english_title: "A jeep ran over and ran over students who were riding bikes; Was a criminal gang behind it? Kuttiyadi police have started an investigation."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/349653/a-jeep-ran-over-and-ran-over-students-who-were-riding-bikes-was-a-criminal-gang-behind-it-kuttiyadi-police-have-started-an-investigation"
published_at: "2026-03-25T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c3add7789af_69c388f87158d_nada6.jpg"
keywords: []
---

# ബൈക്ക് യാത്രക്കാരായ വിദ്യാർത്ഥികളെ ഇടിച്ചുതെറിപ്പിച്ച് ജീപ്പ് നിർത്താതെ പോയി ;  പിന്നിൽ ക്രിമിനൽ സംഘമോ?, കുറ്റ്യാടി പോലീസ് അന്വേഷണം തുടങ്ങി

> **Lead Summary:** അമ്പലകുളങ്ങരയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് വിദ്യാർഥികളെ അമിതവേഗതയിലെത്തിയ ജീപ്പ് ഇടിച്ചുതെറിപ്പിച്ചു. അപകടത്തിന് ശേഷം നിർത്താതെ പോയ വാഹനത്തെക്കുറിച്ച് ദുരൂഹതയേറുന്നു.

## Article Content

അമ്പലകുളങ്ങരയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് വിദ്യാർഥികളെ അമിതവേഗതയിലെത്തിയ ജീപ്പ് ഇടിച്ചുതെറിപ്പിച്ചു. അപകടത്തിന് ശേഷം നിർത്താതെ പോയ വാഹനത്തെക്കുറിച്ച് ദുരൂഹതയേറുന്നു.

മുതുവടത്തൂർ സ്വദേശിയും എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുമായ ഹംദാൻ മുഹിയുദ്ദീൻ, തലയി സ്വദേശിയും ഡിഗ്രി വിദ്യാർത്ഥിയുമായ മുഹമ്മദ് സെല്ലും എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം നടന്നത്.

ആദ്യം ഒരു കാറിൽ ഇടിച്ച ശേഷം ജീപ്പ് ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു. പരിക്കേറ്റ വിദ്യാർത്ഥികളെ സമീപത്തുണ്ടായിരുന്ന മറ്റൊരു വാഹനത്തിലെ യാത്രക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്.

സംഭവത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ള സംഘങ്ങളാണോ പിന്നിലെന്ന് നാട്ടുകാർ സംശയിക്കുന്നുണ്ട്. കുറ്റ്യാടി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/349653/a-jeep-ran-over-and-ran-over-students-who-were-riding-bikes-was-a-criminal-gang-behind-it-kuttiyadi-police-have-started-an-investigation)