---
title: "കൊളവല്ലൂർ മേഖലയിൽ റൂട്ട് മാർച്ചുമായി കേന്ദ്ര സേനയും, പൊലീസും ; കുടിവെള്ളവും,മധുര പലഹാരങ്ങളും നൽകി വ്യാപാരികൾ  "
english_title: "Central Army and police marched in the Kolavallur region; traders provided drinking water and sweets"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/349586/central-army-and-police-marched-in-the-kolavallur-region-traders-provided-drinking-water-and-sweets"
published_at: "2026-03-25T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c37b2d92d65_Untitled-2_copy.jpg"
keywords: []
---

# കൊളവല്ലൂർ മേഖലയിൽ റൂട്ട് മാർച്ചുമായി കേന്ദ്ര സേനയും, പൊലീസും ; കുടിവെള്ളവും,മധുര പലഹാരങ്ങളും നൽകി വ്യാപാരികൾ  

> **Lead Summary:** നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കൊളവല്ലൂർ പൊലിസ് സ്റ്റേഷൻ പരിധിയിൽ റൂട്ട് മാർച്ച് നടത്തി.കല്ലിക്കണ്ടി മുതൽ പാറാട് വരെയാണ് റൂട്ട് മാർച്ച് നടത്തിയത്. റൂട്ട് മാർച്ചിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്ക് വ്യാപാരികൾ കുടിവെള്ളവും മധുര പലഹാരങ്ങളും എത്തിച്ചു നൽകിയത് മാതൃകാ കാഴ്ചയായി.

## Article Content

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കൊളവല്ലൂർ പൊലിസ് സ്റ്റേഷൻ പരിധിയിൽ റൂട്ട് മാർച്ച് നടത്തി.കല്ലിക്കണ്ടി മുതൽ പാറാട് വരെയാണ് റൂട്ട് മാർച്ച് നടത്തിയത്. റൂട്ട് മാർച്ചിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്ക് വ്യാപാരികൾ കുടിവെള്ളവും മധുര പലഹാരങ്ങളും എത്തിച്ചു നൽകിയത് മാതൃകാ കാഴ്ചയായി.

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊതുജനങ്ങളിൽ സുരക്ഷാബോധം ഉറപ്പുവരുത്തുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനുമായാണ് കൊളവല്ലൂർ പോലീസും കേന്ദ്ര സേനയും സംയുക്തമായി റൂട്ട് മാർച്ച് നടത്തിയത്.കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ്. പി. ഐപിഎസ് ന്റെ നിർദേശപ്രകാരമായിരുന്നു മാർച്ച് നടത്തിയത്.

കല്ലിക്കണ്ടിയിൽ നിന്നും ആരംഭിച്ച റൂട്ട് മാർച്ച് പാറാട് സമാപിച്ചു വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് സ്വതന്ത്രവും സമാധാനപരവുമായി നടത്തുന്നതിന്റെ ഭാഗമായി പോലീസ് നടപ്പിലാക്കുന്ന വിപുലമായ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് റൂട്ട് മാർച്ച് നടത്തിയത്.

റൂട്ട് മാർച്ച് പാറാട് സമാപിച്ചപ്പോഴാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും, വ്യാപാരി വ്യവസായി സമിതിയുടെയും നേതൃത്വത്തിൽ വ്യാപാരികൾ കുടിവെള്ളവും മധുര പലഹാരങ്ങളും എത്തിച്ചത്. കനത്ത വേനൽ ചൂടിൽ റൂട്ട് മാർച്ചിൽ പങ്കെടുത്ത ഉദ്യോസ്ഥർക്ക് ഇത് ഏറെ ആശ്വാസമായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/349586/central-army-and-police-marched-in-the-kolavallur-region-traders-provided-drinking-water-and-sweets)